KeralaLatest NewsLocal news

അടിമാലി പ്ലാമലക്കുടിയിൽ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിൽ ആദിവാസി യുവാവിന് വീണ് പരിക്ക്.

അടിമാലി : ഇന്നലെ രാത്രി എട്ടുമണിയോടെ ആയിരുന്നു സംഭവം. അടിമാലി പ്ലാമലക്കുടിയിൽ തോട്ടത്തിൽ ഇറങ്ങിയ കാട്ടാനയെ കണ്ട് ഓടി രക്ഷപ്പെടുന്നതിനിടയിലാണ് ആദിവാസി യുവാവിന് വീണ് പരിക്കേറ്റത്. പ്ലാമലക്കുടി ആദിവാസി ഉന്നതി സ്വദേശി മനോജ് വാസുവാണ് കാട്ടാനയുടെ ആക്രമണത്തിൽ നിന്നും തലനാരിഴയ്ക്ക് രക്ഷപ്പെട്ടത്. പരിക്കേറ്റത്.

പരിക്കേറ്റ മനോജിനെ ഉടൻതന്നെ അടിമാലി താലൂക്ക് ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകിയതിനു ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. കാലിനും മുഖത്തും ഗുരുതരമായി പരിക്കേറ്റുണ്ട്.
പ്ലാമലകുടിക്ക് സമീപം മനോജും സുഹൃത്തുക്കളും തോട്ടത്തിലൂടെ വീട്ടിലേക്ക് പോകവേ ആനയ്ക്ക് മുമ്പിൽ പെടുകയായിരുന്നു . തുടർന്ന് രക്ഷപ്പെടുന്നതിനായി ഓടുന്നതിനിടയാണ് പാറയിൽ മുഖം പിടിച്ചു വീണ മനോജിന് ഗുരുതരമായി പരിക്കേറ്റത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!