KeralaLatest NewsLocal news

അടിമാലി 200 ഏക്കറില്‍ വീട്ടിലെ റഫ്രിജറേറ്റര്‍ പൊട്ടിത്തെറിച്ച് വ്യാപക നാശം…

അടിമാലി : തിങ്കളാഴ്ച രാത്രിയോടെ രാജയുടെ മകന്‍ അമൃത് വെള്ളമെടുക്കാന്‍ ഫ്രിഡ്ജ് തുറന്നപ്പോള്‍ പുകയുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നു. തുടര്‍ന്ന് തീ ആളിപ്പടരുകയും ചെയ്തു. തീയണക്കാന്‍ ശ്രമിച്ചെങ്കിലും ഫലം കാണാതായതോടെ അടിമാലി ഫയര്‍ഫോഴ്‌സിനെ വിവരമറിയിക്കുകയായിരുന്നു. ഉടന്‍തന്നെ സ്ഥലത്തെത്തിയ അഗ്‌നിരക്ഷാ സേനയാണ് തീ പൂര്‍ണ്ണമായും അണച്ചത്. അപകടത്തില്‍ വീടിന്റെ വയറിങ് പൂര്‍ണ്ണമായും കത്തിനശിച്ചു. അടുക്കളയും മറ്റ് മുറികളിലെ ടൈലുകളും പൊട്ടിപ്പൊളിഞ്ഞു.

കൂടാതെ രാജയുടെ മക്കളുടെ പുസ്തകങ്ങളും പഠനോപകരണങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചിട്ടുണ്ട്. അടുക്കളയും അതിനോട് ചേര്‍ന്നുള്ള ഭാഗങ്ങളും കബോര്‍ഡുകളും അതിലുണ്ടായിരുന്ന ഫര്‍ണിച്ചറുകളും മറ്റ് സാധനങ്ങളും പൂര്‍ണ്ണമായി കത്തിനശിച്ചതോടെ ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമാണ് ഉണ്ടായിട്ടുള്ളത്.….

റഫ്രിജറേറ്റര്‍ പൊട്ടിത്തെറിക്കാനുള്ള കാരണം വ്യക്തമല്ല. രണ്ട് വര്‍ഷം മുന്‍പ് 40 ലക്ഷം രൂപ വായ്പയെടുത്താണ് രാജ ഈ വീട് നിര്‍മ്മിച്ചത്. വീട് തകര്‍ന്ന അവസ്ഥയിലാണ്..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!