KeralaLatest NewsLocal news

ഡിവൈഎഫ്ഐ ജില്ലാ സമ്മേളനം അടിമാലിയിൽ നടക്കും…

അടിമാലി : ഡിവൈഎഫ്ഐ യൂണിറ്റ് മുതൽ ബ്ലോക്ക് തലം വരെയുള്ള സമ്മേളനങ്ങൾ പൂർത്തീകരിച്ച് ഇടുക്കി ജില്ലാ സമ്മേളനത്തിന് തുടക്കം കുറിക്കുകയാണ്. ജൂൺ 13 14 15 തീയതികളിലാണ് അടിമാലിയിൽ ഡിവൈഎഫ്ഐ ഇടുക്കി ജില്ലാ സമ്മേളനം നടക്കുന്നത്. യൂണിറ്റ് തലം മുതൽ സംഘാടക സമിതികൾ രൂപീകരിച്ച് വളരെ വിപുലമായ രീതിയിലാണ് ജില്ലാ ജില്ലാ സമ്മേളനത്തിന്റെ ഒരുക്കങ്ങൾ പൂർത്തീകരിച്ചു വരുന്നതെന്ന് സ്വാഗതസംഘം ചെയർമാൻ കെ വി ശശി പറഞ്ഞു .

സമ്മേളനത്തിന്റെ ഭാഗമായി ശനിയാഴ്ച രാവിലെ പതാക, കൊടിമരം, ദീപശിഖ , ചായചിത്രം, കപ്പി , കയർ ജാഥകൾ വിവിധ കേന്ദ്രങ്ങളിലെ രക്തസാക്ഷി സ്മൃതി മണ്ഡപങ്ങളിൽ നിന്നും ആരംഭിച്ച വിവിധ കേന്ദ്രങ്ങളിൽ സ്വീകരണം ഏറ്റുവാങ്ങി വൈകിട്ട് അടിമാലിയിലെ സീതാറാം യെച്ചൂരി നഗറിൽ സംഗമിക്കും. തുടർന്ന് പൊതുസമ്മേളന നഗരിയിൽ പതാക ഉയർത്തും. ഞായറാഴ്ച രാവിലെ ഡിവൈഎഫ്ഐ പ്രതിനിധി സമ്മേളനത്തിന് പുഷ്പൻ നഗറിൽ തുടക്കം കുറിക്കും. ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ് പ്രതിനിധി സമ്മേളനം ഉദ്ഘാടനം ചെയ്യും. പൊതുസമ്മേളനം മുൻമന്ത്രി പി രാജീവ് ഉദ്ഘാടനം ചെയ്യും.

ഡിവൈഎഫ്ഐ
സംസ്ഥാന പ്രസിഡന്റ് വി വസീഫ്, ട്രഷറർ എസ് ആർ അരുൺബാബു, എം ഷാജർ, ഗ്രീഷ്മ അജയഘോഷ്, ആർ രാഹുൽ സിപിഐഎം ജില്ലാ സെക്രട്ടറി സി വി വർഗീസ് തുടങ്ങി നിരവധി നേതാക്കൾ സമ്മേളനത്തിൽ പങ്കെടുക്കും. വിവിധ ജാഥകൾ, പ്രതിനിധി സമ്മേളനം, പൊതുസമ്മേളനം നേതൃസംഗമം എന്നിവ ജില്ലാ സമ്മേളനത്തിന്റെ ഭാഗമായി അടിമാലിയിൽ നടക്കും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!