HealthKeralaLatest News

നിപയെ പ്രതിരോധിക്കാൻ ആശുപത്രികളിൽ മരുന്നുകൾ ഇല്ല’ ; വാർത്തകൾ ആശങ്കയുണ്ടാകുന്നു, സർക്കാർ മരുന്നുകൾ ലഭ്യമാക്കാൻ നടപടി എടുക്കണം, പിണറായി വിജയൻ

സംസ്ഥാനത്ത് നിപ ഭീതി പടരുന്ന സാഹചര്യത്തിൽ ജീവൻ രക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നെന്ന വാർത്ത ആശങ്ക ഉണ്ടാകുന്നുവെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. കോഴിക്കോട് മെഡിക്കൽ കോളജിൽ നിപ ബാധിതൻ വെന്റിലേറ്ററിൽ തുടരുമ്പോഴും , മരുന്നു ലഭ്യമല്ലെന്നാണ് ആശുപത്രി അധികൃതർ വ്യക്തമാക്കുന്നത്. ആരോഗ്യമന്ത്രിയുടെ അവകാശവാദത്തിന് കടകവിരുദ്ധമായ നിലപാടാണ് അധികൃതരുടേതെന്നും പിണറായി വിജയൻ ഫേസ്ബുക്കിൽ വിമർശിച്ചു.ട്വന്റിഫോറാണ് നിപ മരുന്നുകളുടെ അഭാവം പുറത്തുകൊണ്ടു വന്നത്.

പിണറായി വിജയൻറെ ഫേസ്ബുക്ക് കുറിപ്പ് പൂർണരൂപം ഇങ്ങനെ ;സംസ്ഥാനത്ത് വീണ്ടും നിപ ഭീതി പടരുന്ന പശ്ചാത്തലത്തിൽ കോഴിക്കോട് മെഡിക്കൽ കോളേജിൽ റെംഡിസീവർ പോലുള്ള ജീവൻരക്ഷാ മരുന്നുകൾക്ക് ക്ഷാമം നേരിടുന്നു എന്ന വാർത്ത അത്യന്തം ആശങ്കാജനകമാണ്. നിപ ബാധിച്ച് വെന്റിലേറ്ററിൽ അതീവ ഗുരുതരാവസ്ഥയിൽ രോഗി തുടരുമ്പോഴാണ് ഈ അത്യാവശ്യ മരുന്നുകളുടെ സ്റ്റോക്കില്ലെന്ന വിവരം ആശുപത്രി അധികൃതർ അറിയിക്കുന്നത്. മരുന്നിന് ക്ഷാമമില്ലെന്നും ഉടൻ എത്തിക്കുമെന്നും ആരോഗ്യമന്ത്രി കെ. മുരളീധരൻ അവകാശപ്പെടുമ്പോളാണ് അതിന് കടകവിരുദ്ധമായ വാർത്ത ആശുപത്രി അധികൃതരിൽ നിന്നും പുറത്തു വരുന്നത്.ഇന്നോ നാളെയോ എന്നല്ലാതെ കൃത്യമായി മരുന്ന് എപ്പോൾ ലഭ്യമാകുമെന്ന് അവർക്ക് വ്യക്തമാക്കാൻ സാധിക്കുന്നില്ല. ജീവൻ രക്ഷാ മരുന്നുകളുടെ കാര്യം പോലും ഉറപ്പാക്കാനുള്ള ഇടപെടൽ സമയബന്ധിതമായി നടക്കുന്നില്ല എന്നത് ആശങ്കയുളവാക്കുന്നു. സർക്കാർ ഈ വിഷയത്തിൽ അടിയന്തരമായി ഇടപെടുകയും യുദ്ധകാലാടിസ്ഥാനത്തിൽ മരുന്നുകൾ ലഭ്യമാക്കാൻ നടപടി സ്വീകരിക്കുകയും വേണം.

അതേസമയം, നിപ ബാധിച്ച് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലുള്ള ഫറോക്ക് കോളേജ് സ്വദേശിയായ 43 കാരന്റെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. ക്വാറന്റൈനിലുള്ള മൂന്ന് പേരെ നിരീക്ഷണത്തിനായി ആശുപത്രിയിലേക്ക് മാറ്റി. ഇവരുടെ സാമ്പിൾ പരിശോധന ഫലം നാളെ ലഭിക്കും.നിലയിൽ 87 പേരാണ് സമ്പർക്ക പട്ടികയിൽ ഉള്ളത്. രോഗബാധിതന്റെ പുതിയ റൂട്ട് മാപ്പ് ഇന്നലെ ആരോഗ്യവകുപ്പ് പുറത്തുവിട്ടിരുന്നു. നാഷണൽ ഡിസിസ് കണ്ട്രോൾ സെന്ററിൽ നിന്നും വിദഗ്ദർ നാളെ കോഴിക്കോട് എത്തും..

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!