KeralaLatest NewsLocal news

സാന്ത്വനത്തോടൊപ്പം സാരഥിയും – കാരുണ്യത്തിന്റെ കൈത്താങ്ങ്

തൊടുപുഴ: നിർധനരായ ഡയാലിസ് രോഗികൾക്ക് ആശ്വാസമേകാൻ മുതലക്കോടം ഹോളി ഫാമിലി ഹോസ്പിറ്റൽ നടപ്പിലാക്കുന്ന “സാന്ത്വനം” പദ്ധതിയിലേക്ക് മുതലക്കോടം സാരഥി ഓട്ടോ ഡ്രൈവേഴ്‌സ് യൂണിറ്റിന്റെ കൈത്താങ്ങ്.

എല്ലാ മാസവും 50 രോഗികൾക്ക് സൗജന്യ ഡയാലിസ് നൽകുക എന്ന ലക്ഷ്യത്തോടെ മുന്നേറുന്ന സാന്ത്വനം പദ്ധതിയിലേക്ക്, കോതമംഗലം ജ്യോതി പ്രൈസ് ന്റെ social work യൂണിറ്റ് ആയ SAFE -നൊപ്പം പ്രവർത്തിക്കുന്ന സാരഥി യൂണിറ്റ് അംഗങ്ങൾ അവരുടെ കഠിനാധ്വാനത്തിന്റെ വരുമാനത്തിൽ നിന്ന് ₹25,000 രൂപ സമാഹരിച്ച് നൽകി. ഈ തുക 25 രോഗികൾക്ക് ഡയാലിസ് ചെയ്യുന്നതിന് ഉപയോഗിക്കും.

സാരഥി ഓട്ടോ യൂണിറ്റ് പ്രസിഡന്റ് ശ്രീ. തങ്കച്ചൻ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേറ്റർ സിസ്റ്റർ മേരി ആലപ്പാട്ട് S.H ന് ചെക്ക് കൈമാറി.

“കഷ്ടപ്പാട് മാറാൻ കാഴ്ചപ്പാട് മാറിയാൽ മതി” എന്ന സന്ദേശം ജീവിതത്തിൽ പകർത്തുന്ന സാരഥി യൂണിറ്റിന്റെ സേവനം അഭിനന്ദനാർഹമാണെന്ന് ഫോറോന വികാരി ഫാ. സെബാസ്റ്റ്യൻ പറഞ്ഞു. നാടിന്റെ നന്മയ്ക്കും സഹജീവി സ്നേഹത്തിനും മാതൃകയായ ഡ്രൈവർമാരെ ഹോസ്പിറ്റൽ മാനേജ്‌മെന്റ് അനുമോദിച്ചു.
വാർഡ് കൗൺസിലർ ശ്രീമതി. മേഴ്സി ജോർജ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ SAFE PRO തോമസ്, സാരഥി മുതൽക്കോടം യൂണിറ്റ് സ്ഥാപക ജാൻസി, Sr. വിജിൽ എന്നിവർ സന്നിഹിതരായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!