മൂന്നാർ : മൂന്നാർ സൈലന്റ് വാലി റോഡിൽ എക്സൈസ് സംഘം നടത്തിയ പരിശോധനയിലാണ് 36 ലിറ്റർ വിദേശമദ്യം പിടികൂടിയത്. സംഭവവുമായി ബന്ധപ്പെട്ട് മാങ്കുളം സ്വദേശികളായ സൈജു, മനോജ്, ബൈജു മാത്യു എന്നിവരെയാണ് അറസ്റ്റ് ചെയ്തു. മദ്യം കടത്താൻ ഉപയോഗിച്ച ഓട്ടോറിക്ഷയും ദേവികുളം എക്സൈസ് സംഘം പിടിച്ചെടുത്തു. ദേവികുളം എക്സൈസ് ഇൻസ്പെക്ടർ വിഷ്ണു ടി.ജി.യുടെ നേതൃത്വത്തിലാണ് പരിശോധന നടത്തിയത്.
അനധികൃത കച്ചവടത്തിനായി കടത്തിക്കൊണ്ടുവന്ന മദ്യമാണ് പിടികൂടിയത്. പ്രതികൾക്കെതിരെ കേരള അബ്കാരി ആക്ട് പ്രകാരം കേസ് രജിസ്റ്റർ ചെയ്തു. പ്രിവന്റീവ് ഓഫീസർ ഗ്രേഡ് രാജീവ്.ജി, സിവിൽ എക്സൈസ് ഓഫീസർമാരായ സിജു ഡാനിയൽ, സുജിൻ എസ്.ആർ. എന്നിവർ പരിശോധനാ സംഘത്തിലുണ്ടായിരുന്നു.



