അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ “വിക്ടറി ഡേ” ആഘോഷിച്ചു.

അടിമാലി എസ്എൻഡിപി വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ 2026 മാർച്ചിൽ നടന്ന പബ്ലിക് എക്സാമിനേഷനിൽ പാസ്സായ മുഴുവൻ വിദ്യാർത്ഥികളെയും ആദരിക്കുന്ന വിക്ടറി ഡേ 2026 നടത്തപ്പെട്ടു.
മാനേജ്മെന്റ് പ്രതിനിധി ബിജു മാധവൻ വിക്ടോറി -ഡേയുടെ ഉദ്ഘാടനം കേക്ക് മുറിച്ച് നിർവഹിച്ചു.
ഇടുക്കി ഡിവൈഎസ്പി ഷിജു പി എസ് കുട്ടികൾക്ക് അവാർഡ് വിതരണം നടത്തി. ചടങ്ങിൽ ഫുൾ എ പ്ലസ് കരസ്ഥമാക്കിയ പി ആർ കാശിനാഥനെ ആദരിച്ചു. കൂടാതെ
ഓരോ ക്ലാസ്സിൽ നിന്നും ഉയർന്ന മാർക്ക് കരസ്ഥമാക്കിയ വിദ്യാർത്ഥികളെയും
ഈ വർഷം സ്കൂളിൽ നിന്നും പാസ്സായ മുഴുവൻ വിദ്യാർത്ഥികളെയും ചടങ്ങിൽ വച്ച് മെഡലുകൾ നൽകി ആദരിച്ചു.
മാർച്ചിൽ നടന്ന വൊക്കേഷണൽ ഹയർ സെക്കൻഡറി എക്സാമിനേഷനിൽ 99% വിജയമാണ് സ്കൂൾ കരസ്ഥമാക്കിയത്. വിജയശതമാനത്തിൽ ഒന്നാം സ്ഥാനമാണ് ഈ വർഷം സ്കൂൾ കരസ്ഥമാക്കിയത് . വിജയശതമാനത്തിൽ എസ്എൻഡിപി കോപ്പറേറ്റീവ് മാനേജ്മെന്റ് കീഴിലും ഒന്നാം സ്ഥാനം കരസ്ഥമാക്കാൻ സ്കൂളിന് സാധിച്ചു. കേക്ക് മുറിച്ചും പായസം വിതരണം ചെയ്തും കുട്ടികൾ വിജയാഘോഷം നടത്തി. എം എസ് അജിയാണ് സ്കൂളിന്റെ പ്രിൻസിപ്പാൾ . ചടങ്ങിൽ പിടിഎ പ്രസിഡന്റ് കിഷോർ എസ്, ഹയർസെക്കൻഡറി പ്രിൻസിപ്പാൾ ശോഭ കെ എസ്, ഹെഡ്മിസ്ട്രസ് രേഖ രാജപ്പൻ, സ്റ്റാഫ് സെക്രട്ടറി രമ്യ മോൾ എം എം, അധ്യാപകരായ സന്തോഷ് പ്രഭ എം,ഷീബ എം എന്നിവർ യോഗത്തിൽ സംസാരിച്ചു.



