HealthKeralaLatest News

അടിമാലി ലയൺസ് ക്ലിബിൻ്റെ സഹകരണത്തോടെ ആയിരമേക്കർ ഗവ. ജനത യുപി സ്‌കൂളിൽ നടപ്പാക്കുന്ന മലയാള മനോരമ വായനക്കളരി പദ്ധതിയുടെ ഉദ്ഘാടനം നടന്നു.

അടിമാലി : വായനാ ദിനത്തന്റെ ഭാഗമായി അടിമാലി ലയൺസ് ക്ലിബിൻ്റെ സഹകരണത്തോടെ ആയിരമേക്കർ ഗവ. ജനത യുപി സ്‌കൂളിൽ നടപ്പാക്കുന്ന മലയാള മനോരമ വായനക്കളരി പദ്ധതിയുടെ ഉദ്ഘാടനം നടന്നു. ലയൺസ് ക്ലബ് പ്രസിഡന്റ് കെ.എൻ മോഹൻദാസ് വിദ്യാർത്ഥി പ്രതിനിധിയായ അബ്‌ദുൽ യാസീന് പത്രം നൽകി പരിപാടി ഉദ്ഘാടനം ചെയ്തു.

മനോരമ സർക്കുലേഷൻ വിഭാഗം ജില്ല ഓഫിസർ ജിൻസൺ സി. ജോൺ പദ്ധതി വിശദീകരിച്ചു. ലയൺസ് ക്ലബ് ഡിസ്ട്രിക്ട് സെക്രട്ടറി എ.പി ബേബി വയന ദിന സന്ദേശം നൽകി. സ്‌കൂൾ ഹെഡ്മ‌ിസ്ട്രസ് കെ.എ മിനി, ലയൺസ് ക്ലബ് ഭാരവാഹികളായ ഷൈജു പള്ളാശേരി, സിബി മാത്യു, മനോരമ ലേഖകൻ കെ.എസ് ബോസ്, ജോർജ് ജോസഫ്, അധ്യാപകൻ അജീഷ് പി.രാജ് എന്നിവർ സംസാരിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!