KeralaLatest NewsLocal news

അടിമാലി ഗവ. ഹൈസ്‌കൂളിൽ സ്‌കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.

അടിമാലി ഗവ. ഹൈസ്‌കൂളിൽ സ്‌കൂൾ ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനാദിനത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു. രാവിലെ പ്രത്യേക അസംബ്ലി നടന്നു. വായനാമത്സരം, ക്വിസ് മത്സരം, പുസ്‌തക അവലോകനം എന്നീ മത്സരങ്ങളും സ്‌കൂൾ ലൈബ്രറിയിൽ പുസ്‌തക പ്രദർശനവും അക്ഷര മരവും ഒരുക്കി. എച്ച്എം ഇൻ ചാർജ് ജിജോ എം തോമസ് പരിപാടികളുടെ ഉദ്ഘാടനം നിർവ്വഹിച്ചു.

മലയാളം അധ്യാപകൻ ഡോ സി.വി. സാബുജി , സ്റ്റാഫ് സെക്രട്ടറി ജസ്റ്റിൻ ജോയി, സി.ആർ. ജി.മാരായ അൽഹിന്ദ്, പ്രസന്നകുമാരി, ഗ്രേസമ്മ എബ്രഹാമം, ലൈബ്രറി ഭാരവാഹികളായ നിഷാദ് വി.എസ്. ശലഭശങ്കർ, ജയ കെ പരിപാടികൾക്ക് നേതൃത്വം നൽകി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!