KeralaLatest News

ഭിന്നശേഷിക്കാർക്കായി ചികിത്സ സഹായക ഉപകരണങ്ങൾ വിതരണം ചെയ്തു.

മൂന്നാർ : മൂന്നാർ ഗ്രാമപഞ്ചായത്തിന്റെ പ്ലാൻ ഫണ്ട് ചെലവഴിച്ച് ഭിന്നശേഷിക്കാർക്ക് വിവിധ സഹായ ഉപകരണങ്ങൾ വിതരണം ചെയ്തത്. മൂന്നു ലക്ഷത്തിലധികം രൂപയുടെ ഉപകരണങ്ങളാണ് വിതരണം ചെയ്തത്. ഗ്രാമസഭയിലും മെഡിക്കൽ ക്യാമ്പിലും പങ്കെടുത്ത 22 ഗുണഭോക്താക്കൾക്കാണ് സഹായ ഉപകരണങ്ങൾ ലഭിച്ചത്. വീൽചെയർ,സെൻസർ കിറ്റ് തെറാപ്പി ബോൾ തുടങ്ങി 19 ഓളം ഉപകരണങ്ങളാണ് നൽകിയത്. പഞ്ചായത്തിൽ ഹാളിൽ നടന്ന പരിപാടി ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് എസ് വിജയകുമാർ ഉദ്ഘാടനം ചെയ്തു.

ചടങ്ങിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ലക്ഷ്മി, വാർഡ് മെമ്പർ ക്രിസ്റ്റീന ബ്രൈറ്റി,ഐ സി ഡി എസ് സൂപ്പർവൈസർ ഗീത,പഞ്ചായത്ത് അക്കൗണ്ടൻറ് ബിനോയ് തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!