Sports

വെറുതെ വന്നതല്ല! ചരിത്രമെഴുതി കേപ് വെര്‍ദേ ലോകകപ്പിന്റെ നോക്കൗട്ടില്‍; സ്‌പെയിനിനോട് തോറ്റ് യുറഗ്വായ് പുറത്ത്

ഫിഫ ലോകകപ്പില്‍ ചരിത്രം കുറിച്ച് കേപ് വെര്‍ദെ. നിര്‍ണായക മത്സരത്തില്‍ സൗദിക്കെതിരെ സമനില നേടിയാണ് നോക്കൌട്ട് പ്രവേശം. ഗ്രൂപ്പ് എച്ചില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായാണ് കുഞ്ഞന്‍ രാജ്യത്തിന്റെ മുന്നേറ്റം.മൂന്ന് സമനിലകളുമായാണ് കേപ് വെര്‍ദേയുടെ നോക്കൗട്ട് പ്രവേശം. മുന്‍ ലോക ചാമ്പ്യന്മാരായ സ്‌പെയിന്‍, യുറുഗ്വെ ടീമുകള്‍ക്കൊപ്പം സൗദി അറേബ്യയേയും ലോകകപ്പിലെ കന്നിക്കാര്‍ സമനിലയില്‍ കുരുക്കി. റൗണ്ട് ഓഫ് 32 വില്‍ അര്‍ജന്റീനയാണ് കേപ് വെര്‍ദെയുടെ എതിരാളികള്‍.

ഗോളടിക്കാന്‍ സമ്മതിക്കാതെ പ്രതിരോധിച്ച് സൗദി അറേബ്യയേയും മെരുക്കിയാണ് കാബോ വെര്‍ദെ ചരിത്ര നേട്ടത്തിലെത്തിയത്.ഗ്രൂപ്പ് എച്ചിലെ മറ്റൊരു മത്സരത്തില്‍ യുറഗ്വെയെ തോല്‍പ്പിച്ച് സ്‌പെയിന്‍ നോക്കൌട്ടിലെത്തി. യുറഗ്വെ പുറത്തായി. അവസാന ഗ്രൂപ്പ് മത്സരത്തില്‍ യുറുഗ്വെയേ 1-0നാണ് സ്‌പെയിന്‍ തോല്‍പ്പിച്ചത്. അലക്‌സ് ബയേനയാണ് സ്‌പെയിനിന്റെ ഏക ഗോള്‍ നേടിയത്. മൂന്ന് മത്സരങ്ങളില്‍ നിന്ന് രണ്ട് ജയവും ഒരു സമനിലയുമായി ഏഴുപോയ്ന്റാണ് സ്‌പെയിനിനുള്ളത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!