KeralaLatest NewsLocal news
ശാന്തൻപാറ തൊണ്ടിമലയിൽ ജീപ്പ് അപകടം; നിരവധി തോട്ടം തൊഴിലാളികൾക്ക് പരിക്ക്

ശാന്തൻപാറ: ഇടുക്കി ശാന്തൻപാറയ്ക്ക് സമീപം തൊണ്ടിമലയിൽ തോട്ടം തൊഴിലാളികളുമായി സഞ്ചരിച്ച ജീപ്പ് അപകടത്തിൽപ്പെട്ടു. ഇന്ന് രാവിലെയായിരുന്നു സംഭവം. KL 49 E 4435 നമ്പറിലുള്ള ജീപ്പാണ് അപകടത്തിൽപ്പെട്ടത്. തൊഴിലാളികളെ തോട്ടത്തിലേക്ക് ജോലിക്കായി കൊണ്ടുപോകുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് പ്രാഥമിക വിവരം.
അപകടത്തിൽ ജീപ്പിലുണ്ടായിരുന്ന നിരവധി തൊഴിലാളികൾക്ക് പരിക്കേറ്റു. പരിക്കേറ്റവരെ സമീപത്തെ ആശുപത്രികളിലേക്ക് മാറ്റി ചികിത്സ നൽകിവരികയാണ്. അപകടത്തിന്റെ കാരണം ഉൾപ്പെടെയുള്ള കൂടുതൽ വിവരങ്ങൾ ലഭ്യമാകുന്നതേയുള്ളൂ.



