KeralaLatest NewsLocal news

പ്രിയദർശനി പദ്ധതി: സാമ്പത്തിക നഷ്ടത്തിൽ വലഞ്ഞ് ഹൈറേഞ്ചിലെ ഉൾ മേഖല സർവീസുകൾ അവസാനിപ്പിച്ച് സ്വകാര്യ ബസ് ഉടമകൾ.

ഇടുക്കി : ഇടുക്കി ജില്ലയിലെ ദീർഘദൂര മേഖലകളിലേക്ക് ജനങ്ങളുടെ ഗതാഗതത്തിനുള്ള ഏക ആശ്രയമായിരുന്നു പല സ്വകാര്യ ബസ്സുകളും. ഇതിൽ തന്നെ പലതും കാര്യമായ സാമ്പത്തിക നേട്ടം ഇല്ലാതിരുന്നിട്ടും കൂടി സർവീസ് നടത്തുന്നവയായിരുന്നു. പിന്നീട് മേഖലകളിലേക്ക് കെഎസ്ആർടിസി ബസ്റ്റുകൾ അനുവദിച്ചെങ്കിലും ഇതിൽ ഭൂരിഭാഗവും സ്വകാര്യ ബസ്സുകളുടെ സമയത്തിന് തൊട്ട് ചേർന്നാണ്. ഇതുമൂലം ഇരു ബസുകളിലും സാമ്പത്തിക നഷ്ടം കൂടിയിരുന്നു. എന്നാൽ ഇതിനു പിന്നാലെയാണ് സ്ത്രീകൾക്ക് സൗജന്യ യാത്ര അനുവദിച്ചുകൊണ്ട് പ്രിയദർശിനി പദ്ധതി സർക്കാർ ആവിഷ്കരിച്ചത്.

ജില്ലയിൽ ഭൂരിഭാഗം ബസ്സുകളും ഓർഡിനറി ആയതിനാൽ ഇവയിലെല്ലാം സൗജന്യ യാത്ര ലഭ്യമാകും. ഇതോടെ യഥാർത്ഥത്തിൽ തകർന്നത് സ്വകാര്യ ബസ് മേഖലയാണ്. പദ്ധതി ഏറ്റവും കൂടുതൽ ബുദ്ധിമുട്ടേക്കിയത് അടിമാലി മേഖലയിലെ ബസ്സുകൾക്കാണ്. പല ബസ്സുകളിലും പേരിനുപോലും യാത്രക്കാരില്ല. ഇതോടെയാണ് വർഷങ്ങളായി മാങ്കുളം ആനക്കുളം ഉൾപ്പെടെയുള്ള ഉൾ മേഖലകളിലേക്ക് സർവീസ് നടത്തിയിരുന്ന ഡേ എക്സ്പ്രസ് ബസ് സർവീസ് അവസാനിപ്പിച്ചത്. ഉടമകളെ കുറ്റം പറയാൻ ആകില്ലെന്നും തങ്ങളുടെ തൊഴിൽ നഷ്ടത്തിന് സർക്കാർ പോംവഴി കാണണമെന്നും തൊഴിലാളികളും ആവശ്യപ്പെടുന്നു.

മാങ്കുളം സർവീസിന് പുറമേ മൂന്നാർ കോതമംഗലം എറണാകുളം സർവീസുകൾക്കും പ്രിയദർശനി ബസ് വെല്ലുവിളി ആകുന്നുണ്ട്. സർക്കാരും ഗതാഗത വകുപ്പും സ്വകാര്യ ബസ് മേഖലയെ സഹായിച്ചില്ലെങ്കിൽ കുടുംബങ്ങൾ പട്ടിണിയിലാകും എന്നാണ് ബസ് തൊഴിലാളികളും പറയുന്നത്. നാളുകളായി നഷ്ടം കൂടുകയാണെന്നും അതിനാൽ തന്നെ വരും ദിവസങ്ങളിൽ കൂടുതൽ സർവീസുകൾ അവസാനിപ്പിക്കേണ്ടി വരുമെന്നും ബസ് ഉടമകൾ പറയുന്നു. തങ്ങളുടെ വിഷമത്തിൽ സർക്കാർ ഇടപെടൽ ഉണ്ടാകുമെന്നാണ് ഇവരുടെ പ്രതീക്ഷ.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!