KeralaLatest News

തൊടുപുഴയിൽ നിന്ന് ബൈസൺവാലി വഴി തേനിക്ക് പുതിയ കെഎ സ്ആർടിസി ബസ് സർവീസ് ആരംഭിച്ചു..

അടിമാലി : ഉച്ചയ്ക്ക് 1ന് തൊടുപുഴയിൽ നിന്ന് യാത്ര തിരിക്കുന്ന ബസ് മൂന്നരയോടെ ബൈസൺ വാലിയിലെത്തും. തുടർന്ന് കജനാപ്പാറ, പൂപ്പാറ വഴി ബോഡിനായ്ക്കുന്നൂരിലേക്ക് പോകുന്ന ബസ് വൈകുന്നേരം 6.10ന് തേനിയിൽ എത്തുന്ന വിധമാണ് സർവീസ് ക്രമീകരിച്ചിരിക്കുന്നത്. ഈ ബസ് രാത്രി 8ന് തേനിയിൽ നിന്ന് പുറപ്പെട്ട് പൂപ്പാറ, മുന്നാർ വഴി എറണാകുളത്തേക്ക് പോകും. ഇതുകൂടാതെ മറ്റൊരു കെഎസ്ആർടിസി ബസും ബൈസൺവാലി വഴി തേനിക്ക് സർവീസ് നടത്തുന്നുണ്ട്. സാധാരണക്കാരായ തമിഴ് തോട്ടം തൊഴിലാളികൾക്കും വിവിധ ആവശ്യങ്ങൾക്ക് തമിഴ്നാട്ടി ലേക്ക് പോകുന്ന സാധാരണ ക്കാർക്കും ഈ സർവീസുകൾ ഏറെ ആശ്വാസകരമാണ്.

ബൈറ്റ്

ബൈസൺവാലി മുട്ടുകാട് വഴി പുതിയ ഒരു കെഎസ്ആർടിസി സർവീസ് കൂടി ആരംഭിക്കണമെന്ന് ആവശ്യപ്പെട്ട് കോൺഗ്രസ് പ്രാദേശിക നേതൃത്വം സർക്കാരിനെ സമീപിച്ചിട്ടുണ്ട്. ഗവ.ചീഫ് വിപ് അപു ജോൺ ജോസഫ്, എഫ്.രാജ എംഎൽഎ എന്നിവർ മുൻകയ്യെടുത്താണ് ബൈസൺവാലി വഴി പുതിയ തേനി ബസ് സർവീസ് ആരംഭിച്ചിരിക്കുന്നത്. ഇന്നലെ ബൈസൺവാലിയിൽ നടന്ന കെഎസ്ആർടിസി സർവീസിന് നൽകിയ സ്വീകരണ യോഗത്തിൽ എഫ്.രാജ എം എൽഎ, സജി പുതക്കുഴി, ടിഎം. രതീഷ്, സിജു ജേക്കബ്, സിജു ഏഴാനി, കുര്യാക്കോസ് ചേലമുട്ടിൽ തുടങ്ങിയവർ പങ്കെടുത്തു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!