KeralaLatest NewsLocal news

പാമ്പാടുംപാറയ്ക്ക് സമീപം ഓട്ടോറിക്ഷ അപകടം; ഒരാൾക്ക് ഗുരുതര പരിക്ക്

ഇടുക്കി: പാമ്പാടുംപാറയ്ക്ക് സമീപം തണ്ണിക്കാനം വളവിൽ ഓട്ടോറിക്ഷ നിയന്ത്രണം വിട്ട് തലകീഴായി മറിഞ്ഞുണ്ടായ അപകടത്തിൽ ഒരാൾക്ക് ഗുരുതരമായി പരിക്കേറ്റു.

തൂക്കുപാലം സ്വദേശി ജോമി ഓടിച്ചിരുന്ന ഓട്ടോറിക്ഷയാണ് അപകടത്തിൽപ്പെട്ടത്. പുളിയന്മല ഭാഗത്ത് നിന്ന് സഞ്ചരിക്കുകയായിരുന്ന വാഹനം പാമ്പാടുംപാറയ്ക്ക് സമീപമുള്ള തണ്ണിക്കാനം വളവിലെത്തിയപ്പോൾ നിയന്ത്രണം നഷ്ടപ്പെട്ട് തലകീഴായി മറിയുകയായിരുന്നു.

അപകടത്തിൽ ജോമിയുടെ ഭാര്യമാതാവിന്റെ കാലിന് ഗുരുതരമായി പരിക്കേറ്റു. പരിക്കേറ്റ ഇവരെ ഉടൻ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!