KeralaLatest NewsLocal news

അടിമാലി മേഖലയിൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും മെഴുകുംചാലിൽ വീടിന്റെ മേൽക്കൂര പൂർണമായും തകർന്നു.

അടിമാലി :.അടിമാലി മേഖലയിൽ ഇന്ന് രാവിലെ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും വീടിന്റെ മേൽക്കൂര തകർന്നു. മെഴുകുംചാൽ വെട്ടിക്കൽ ജോയിയുടെ വീടിന്റെ മേൽക്കൂരയാണ് ശക്തമായ കാറ്റിൽ നിലം പതിച്ചത്. കാറ്റ് വീശിയ സമയത്ത് ജോയ് വീട്ടിൽ ഉണ്ടായിരുന്നു. മുൻപ് വീണ് ജോയിയുടെ കാലിന് ഒടുവ് സംഭവിച്ചിരുന്നതിനാൽ ജോലിക്ക് പോകാറില്ല. വീട്ടിൽ വിശ്രമിക്കുന്ന സമയത്താണ് മേൽക്കൂര കാറ്റ് വീശി നിലം പതിച്ചത്.

വീടിന്റെ മേൽക്കൂര താമസിക്കാൻ പറ്റാത്ത വിധം പൂർണമായും നിലം പതിച്ചു. രാവിലെ മുതൽ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും അടിമാലി ദേശീയപാതയിൽ അടക്കം മരം വീഴുകയും ഗതാഗതം തടസ്സപ്പെടുകയും ചെയ്തിരുന്നു. ശക്തമായ കാറ്റിലും മഴയിലും പൊതു ജനങ്ങൾ ജാഗ്രത പാലിക്കണമെന്നാണ് പ്രാദേശിക ജില്ലാ ഭരണകൂടങ്ങളുടെ അറിയിപ്പ്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!