തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളജ്, തിരു. ജനറൽ ആശുപത്രിയെ മെഡിക്കൽ കോളജ് ആയി ഉയർത്തും; മുരളീധരന് കേന്ദ്രമന്ത്രി ജെപി നദ്ദയുടെ ഉറപ്പ്

തലസ്ഥാനത്ത് രണ്ടാം മെഡിക്കൽ കോളേജിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ട് ആരോഗ്യമന്ത്രി കെ.മുരളീധരൻ. തിരുവനന്തപുരം ജനറൽ ആശുപത്രിയെ മെഡിക്കൽ കോളേജ് ആയി ഉയർത്തും. കേന്ദ്രസഹായമായ 150 കോടി ഉടൻ അനുവദിക്കണമെന്നും കേന്ദ്രത്തോട് ആവശ്യപ്പെട്ടു.കേന്ദ്ര ആരോഗ്യമന്ത്രിയിൽ നിന്നും ഉറപ്പ് ലഭിച്ചതായി ആരോഗ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്ന് കേരളം അറിയിച്ചു.
സാധ്യത പഠനം പൂർത്തിയാക്കി ഉടൻ എയിംസിനായി അനുമതി ലഭ്യമാക്കണമെന്നും ആവശ്യപ്പെട്ടു. കേന്ദ്ര ആരോഗ്യമന്ത്രി ജെ.പി.നദ്ദയുമായി നടന്ന ഓൺലൈൻ യോഗത്തിലാണ് കേരളത്തിൻറെ ആവശ്യങ്ങൾ ഉന്നയിച്ചത്. കേരളത്തിന്റെ ആവശ്യം ഗൗരവത്തോടെ കാണുന്നുവെന്നും രാജ്യത്ത് ഉടനീളം 10,000 മെഡിക്കൽ സീറ്റുകൾ സജ്ജമാക്കാൻ 15,000 കോടിരൂപ കേന്ദ്രസർക്കാർ വകയിരുത്തിയിട്ടുണ്ടെന്നും കേരളത്തിന്റെ ആവശ്യം ഇതിൽ ഉൾപ്പെടുത്തി അനുമതി ലഭ്യമാക്കുമെന്നും ജെ.പി.നദ്ദ ഉറപ്പ് നൽകി.
കേരളത്തിൽ എയിംസിനായി 10 സ്ഥലങ്ങൾ കണ്ടെത്തിയിട്ടുണ്ടെന്നും സാദ്ധ്യതാപഠനം ഉടൻ പൂർത്തിയാക്കി സ്ഥലം തീരുമാനിച്ച്, എയിംസിന് അനുമതി ലഭ്യമാക്കണമെന്നും മന്ത്രി കെ.മുരളീധരൻ ആവശ്യപ്പെട്ടു. കേരളത്തിന്റെ ആവശ്യം ന്യായമാണെന്നും അത് അംഗീകരിക്കുന്നുവെന്നും കേന്ദ്ര മന്ത്രി ജെ.പി.നദ്ദ പറഞ്ഞു. നടപടികൾ പൂർത്തിയാക്കി സമയബന്ധിതമായി എംയിസ് അനുവദിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. വിവിധ ആശുപത്രികളിലെ പദ്ധതികൾക്കായി കേന്ദ്രസഹായവും മന്ത്രി തേടി.
പ്രധാനമന്ത്രി സ്വാസ്ഥ്യ സുരക്ഷാ യോജന (പിഎംഎസ്എസ്വൈ) പ്രകാരം ഇടുക്കി, മഞ്ചേരി, വയനാട് എന്നിവിടങ്ങളിൽ സൂപ്പർ സ്പെഷ്യാലിറ്റി ബ്ലോക്കുകൾ,ഹരിപ്പാടും കൽപ്പറ്റയിലും സൂപ്പർ സ്പെഷ്യാലിറ്റി ആശുപത്രികൾ, എല്ലാ ജില്ലകളിലും ട്രോമ കെയർ, ബേൺസ് യൂണിറ്റുകൾ, വയനാട്, ഇടുക്കി, കാസർകോട്, മെഡിക്കൽ കോളേജുകൾ, ജനിതകശാസ്ത്രം, ന്യൂറോ സയൻസസ്, കാർഡിയാക് സയൻസസ് എന്നിവയിൽ സെന്ററുകൾ ഓഫ് എക്സലൻസ് സ്ഥാപിക്കൽ, എമർജൻസി മെഡിസിൻ സേവനങ്ങൾ ശക്തിപ്പെടുത്തുകയും എമർജൻസി മെഡിക്കൽ ടെക്നീഷ്യൻമാരെ നിയമിക്കുകയും ചെയ്യുന്നതിന് ഉൾപ്പടെ കേന്ദ്രസഹായം മന്ത്രി കെ.മുരളീധരൻ തേടി



