KeralaLatest News

മൂന്നാറിൽ ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങൾക്കെതിരെ റവന്യൂ വകുപ്പിന്റെ കർശന നടപടി: 92 വഴിയോര കടകൾ ഒഴിപ്പിച്ചു

മൂന്നാർ മുതൽ ബോഡിമെട്ട് കേരള–തമിഴ്നാട് അതിർത്തി വരെയുള്ള ദേശീയപാതയോരത്ത് അനധികൃതമായി പ്രവർത്തിച്ചിരുന്ന 92 വഴിയോര കടകളാണ് റവന്യൂ വകുപ്പിന്റെ നേതൃത്വത്തിൽ ഒഴിപ്പിച്ചത്. ഇതിൽ 40 കടകൾ നോട്ടീസ് ലഭിച്ചതിനെ തുടർന്ന് ഉടമകൾ സ്വമേധയാ ഒഴിഞ്ഞു. എന്നാൽ നോട്ടീസ് നൽകിയിട്ടും ഒഴിഞ്ഞുമാറാൻ തയ്യാറാകാതിരുന്ന 92 കടകളാണ് റവന്യൂ വകുപ്പ് വൻ പൊലീസ് സുരക്ഷയിൽ പൊളിച്ചുനീക്കിയത്.

മൂന്നാറിലെ രൂക്ഷമായ ഗതാഗതക്കുരുക്കിന് പ്രധാന കാരണങ്ങളിലൊന്നായി ദേശീയപാതയോരത്തെ അനധികൃത കൈയേറ്റങ്ങളും വഴിയോര വ്യാപാരവും ഗതാഗത ഉപദേശക സമിതി വിലയിരുത്തിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് റവന്യൂ വകുപ്പും ദേശീയപാത അധികൃതരും സംയുക്തമായി നടപടി ശക്തമാക്കിയത്.അതേസമയം, 27 കടയുടമകൾ കോടതിയിൽ നിന്ന് അനുകൂല ഉത്തരവ് നേടിയിട്ടുണ്ട്. ഈ കടകളുടെ കാര്യത്തിൽ നിയമപരമായ നടപടിക്രമങ്ങൾ പൂർത്തിയാക്കിയ ശേഷമേ തുടർനടപടികൾ സ്വീകരിക്കൂവെന്ന് ദേശീയപാത അധികൃതർ അറിയിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!