
ഏലപ്പാറ: കൊച്ചുകരിന്തരുവി ഭാഗത്ത് മരം മുറിക്കുന്ന ജോലിക്കിടെ യന്ത്രവാൾ (മോട്ടോർ വാൾ) കാലിൽ തട്ടി ഗുരുതരമായി പരിക്കേറ്റ തൊഴിലാളി മരിച്ചു. പശുപ്പാറ മലയെപുതുവൽ സ്വദേശി മണ്ണുപുരയിടത്തിൽ ജോസഫ് മാത്യു (സണ്ണി, 46) ആണ് മരിച്ചത്.
അപകടത്തിൽ കാലിന് ഗുരുതരമായി പരിക്കേറ്റ് അമിത രക്തസ്രാവമുണ്ടായതിനെ തുടർന്ന് ആദ്യം സമീപത്തെ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കൽ കോളേജിലേക്കും മാറ്റിയെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംസ്കാരം പിന്നീട് മലയെപുതുവൽ ഫിലാദൽഫിയ സെമിത്തേരിയിൽ നടക്കും.



