KeralaLatest NewsLocal news

ഡ്രൈവർക്ക് ദേഹാസ്വാസ്ഥ്യം; വാഗമണ്ണിൽ വിനോദസഞ്ചാരികളുടെ ഓഫ് റോഡ് ജീപ്പ് മറിഞ്ഞ് അപകടം

പീരുമേട്: വാഗമണ്ണിലെ കൂവലേറ്റം–കോട്ടമല റൂട്ടിൽ കൂവലേറ്റത്തിന് സമീപം വിനോദസഞ്ചാരികളുമായി സഞ്ചരിച്ച ഓഫ് റോഡ് ജീപ്പ് നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞ് അപകടം. സംഭവത്തിൽ ഡ്രൈവർ ഉൾപ്പെടെ നാല് പേർക്ക് പരിക്കേറ്റു.

തമിഴ്‌നാട് സേലം സ്വദേശികളായ വിനോദസഞ്ചാരികൾ സഞ്ചരിച്ച ജീപ്പാണ് അപകടത്തിൽപ്പെട്ടത്. ഡ്രൈവറായ ചോറ്റുപാറ സ്വദേശി രാജേഷിന് യാത്രയ്ക്കിടെ പെട്ടെന്ന് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയും റോഡരികിലെ താഴ്ചയിലേക്ക് മറിയുകയുമായിരുന്നു.

അപകടസമയത്ത് വാഹനത്തിൽ അഞ്ച് പേരുണ്ടായിരുന്നു. ഡ്രൈവർ രാജേഷിനൊപ്പം തമിഴ്‌നാട് സ്വദേശികളായ ഗോപിനാഥ് (44), നിഷാന്ത് (24), സെന്തിൽ കുമാർ (48) എന്നിവർക്കാണ് പരിക്കേറ്റത്.

പരിക്കേറ്റവരെ ഉടൻ വളകോട്ടിലെ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തുടർന്ന് മൂന്ന് പേരെ പാലായിലെ സ്വകാര്യ ആശുപത്രിയിലേക്കും ഒരാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും വിദഗ്ധ ചികിത്സയ്ക്കായി മാറ്റി.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!