KeralaLatest NewsNational

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി; വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുത്, ബാലാവകാശ കമ്മീഷൻ

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടി വിദ്യാർഥികളുടെ പഠനത്തെ ബാധിക്കരുതെന്ന് ബാലാവകാശ കമ്മീഷൻ. ജില്ലാതല പ്രിൻസിപ്പൽ സെൻസസ് ഓഫീസർമാർക്ക് ഇത് സംബന്ധിച്ച് നിർദേശം നൽകാൻ സ്റ്റേറ്റ് സെൻസസ് കമ്മീഷണർക്കാണ് ബാലാവകാശ കമ്മീഷൻ നിർദേശം നൽകിയത്. സ്കൂളുകളിൽ സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയമിക്കുമ്പോൾ അക്കാദമിക് പ്രവർത്തനങ്ങളെ ബാധിക്കുന്നതായും കുട്ടികളുടെ മൗലികമായ വിദ്യാഭ്യാസ അവകാശം ലംഘിക്കപ്പെടുന്നതായും കാണിച്ച് കമ്മീഷൻ മുമ്പാകെ സമർപ്പിച്ച പരാതികളുടെ അടിസ്ഥാനത്തിലാണ് ഉത്തരവ്.

സെൻസസ് ഡ്യൂട്ടി സംബന്ധിച്ച പരാതികൾ പരിഗണിച്ച് കൃത്യമായ മാർഗ്ഗ നിർദേശം പുറപ്പെടുവിക്കാണമെന്നും സെൻസസ് ഡ്യൂട്ടിക്ക് അധ്യാപകരെ നിയോഗിക്കുന്നത് സംബന്ധിച്ച് ഒരു ഉന്നതാധികാര സമിതി രൂപീകരിക്കണമെന്നും ബാലാവകാശ കമ്മീഷൻ ഉത്തരവിൽ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!