Sports

ലോകം കണ്ട മികച്ച ഓൾ റൗണ്ടർ; വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു

ചരിത്രത്തിലെ ഏറ്റവും മികച്ച ഓൾ റൗണ്ടർ, വെസ്റ്റ് ഇൻഡീസ് ക്രിക്കറ്റ് ഇതിഹാസം ഗാരി സോബേഴ്സ് അന്തരിച്ചു(89). 93 ടെസ്റ്റിൽ 8032 റൺസും 235 വിക്കറ്റും നേടി. മകൻ ഡാനിയേൽ സോബേഴ്‌സ് ആണ് മരണവിവരം സ്ഥിരീകരിച്ചത്. വാർധക്യ സഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. ബാർബഡോസിലെ വീട്ടിലായിരുന്നു അന്ത്യം.ബാറ്റിംഗിലും ബൗളിംഗിലും ഫീൽഡിംഗിലും ഒരേപോലെ തിളങ്ങിയ സോബേഴ്‌സ്,ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ചരിത്രത്തിൽ ആദ്യമായി ഒരോവറിലെ ആറ് പന്തുകളും സിക്സർ പറത്തിയ താരമെന്ന റെക്കോർഡിനും ഉടമയാണ്.

1954-ൽ അന്താരാഷ്ട്ര ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച സോബേഴ്‌സ്, വെസ്റ്റ് ഇൻഡീസിനായി 93 ടെസ്റ്റ് മത്സരങ്ങൾ കളിച്ചു.ഇടംകൈയ്യൻ ബാറ്ററായിരുന്ന സോബേഴ്സ് ടെസ്റ്റിൽ 8032 റൺസും 235 വിക്കറ്റുകളും സ്വന്തമാക്കി. 1958-ൽ പാകിസ്ഥാനെതിരെ പുറത്താകാതെ നേടിയ 365 റൺസ് ദീർഘകാലം ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും ഉയർന്ന വ്യക്തിഗത സ്കോറായിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!