KeralaLatest NewsSports

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സർക്കാർ; സ്വർണ്ണം ലഭിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം, പങ്കെടുക്കുന്നവർക്ക് ഒരു ലക്ഷം മുൻകൂറായി നൽകും

ഏഷ്യൻ ഗെയിംസ് ജേതാക്കൾക്ക് മുൻകൂറായി പാരിതോഷികം പ്രഖ്യാപിച്ച് സംസ്ഥാന സർക്കാർ. സ്വർണ്ണം ലഭിക്കുന്ന മലയാളി താരങ്ങൾക്ക് 50 ലക്ഷം രൂപ. വെള്ളി ലഭിക്കുന്ന കായികതാരങ്ങൾക്ക് 30 ലക്ഷം. വെങ്കലത്തിന് 20 ലക്ഷം രൂപയും പ്രഖ്യാപിച്ചു. പങ്കെടുക്കുന്ന എല്ലാവർക്കും ഒരു ലക്ഷം രൂപ മുൻകൂറായി നൽകും. സ്വർണ്ണം നേടുന്നവരുടെ പരിശീലകർക്ക് 5 ലക്ഷം.വെള്ളിനേടുന്നവർക്ക് മൂന്നുലക്ഷം.വെങ്കലം നേടുന്നവരുടെ പരിശീലകർക്ക് 2 ലക്ഷം രൂപയും ലഭിക്കും. ക്രിക്കറ്റ് താരം സഞ്ജു സാംസൺ ഉൾപ്പെടെ 28 മലയാളികൾ ഇന്ത്യൻ സംഘത്തിലുണ്ട്.

അത്‌ലറ്റിക്സ് ടീമിലാണ് ഏറ്റവും കൂടുതൽ മലയാളികളുള്ളത് (11 പേർ). ജപ്പാനിലെ ഐചി–നഗോയ നഗരത്തിലാണ് ഇത്തവണ ഏഷ്യൻ ​ഗെയിംസ് നടക്കുന്നത്. സെപ്തംബറിൽ 19 മുതൽ ഒക്‌ടോബർ നാലുവരെയാണ്‌ മത്സരങ്ങൾ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!