KeralaLatest NewsLocal news

വൈദ്യുതി പ്രതിസന്ധി; ഇടുക്കി അണക്കെട്ടിൽ ജലനിരപ്പ് താഴുന്നു

ഇടുക്കി : മൂലമറ്റം വൈദ്യുത നിലയത്തിൽ ഉൽപ്പാദനം കൂട്ടിയതോടെ ഇടുക്കി അണക്കെട്ടിലെ ജലനിരപ്പ് താഴുന്നു. പരമാവധി സംഭരണശേഷിയുടെ 28% വെള്ളം മാത്രമാണ് അണക്കെട്ടിലുള്ളത്. കാലവർഷം കനിയാത്തത് മൂലം വൈദ്യുതി ഉൽപാദനം കനത്ത വെല്ലുവിളിയാവുകയാണ് . 

കഴിഞ്ഞവർഷം ഇതേസമയം ഇടുക്കി അണക്കെട്ടിൽ 2363.06 അടിയായിരുന്ന ജലനിരപ്പ് ഇത്തവണ 2327.46 അടിയിലെത്തി. പകുതിയിൽ താഴെ വെള്ളം മാത്രമാണ് നിലവിൽ അണക്കെട്ടിലുള്ളത്. സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം കൂടിയതോടെ മൂലമറ്റം വൈദ്യുതി നിലയത്തിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ 11. 47 ദശലക്ഷം യൂണിറ്റ് വൈദ്യുതിയാണ് ഉത്പാദിപ്പിച്ചത്. നിലയത്തിലെ ആറ് ജനറേറ്ററുകളും നിലവിൽ പ്രവർത്തിപ്പിക്കുന്നുണ്ട്. 

ഈ മാസം ഇതുവരെ നിലയത്തിൽ 3.62 % വൈദ്യുതി ഉത്പാദിപ്പിച്ചു. ജലനിരപ്പ് കുറയുന്നതിനാൽ വൈദ്യുതി ഉൽപാദനത്തിൽ അതീവ ജാഗ്രതയാണ് കെ.എസ്.ഇ.ബി സ്വീകരിക്കുന്നത്. മഴയുടെ തോത് ഇനിയും കുറഞ്ഞാൽ സംഭരിച്ചിരിക്കുന്ന വെള്ളം കൂടുതൽ കരുതലോടെയാകും വിനിയോഗിക്കുക. മൂലമറ്റത്തെ വൈദ്യുതോൽപാദനം കുറഞ്ഞാൽ മൂവാറ്റുപുഴ വാലി ജലവിതരണ പദ്ധതിക്കും തിരിച്ചടിയാകും. കല്ലാർകുട്ടി, പാമ്പ്ല, പൊന്മുടി, തുടങ്ങിയ ജില്ലയിലെ മറ്റ് അണക്കെട്ടുകളിലും ജലനിരപ്പിന്‍റെ അളവിൽ വലിയ കുറവ് വന്നിട്ടുണ്ട്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!