KeralaLatest NewsLocal news
ചിന്നക്കനാലിൽ ഒരിഞ്ച് ഭൂമി പോലും വനം വകുപ്പിന് സ്വന്തമായില്ല: പ്രദേശം പൂർണമായും റവന്യൂ ഭൂമി; ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു

ഇടുക്കി: ചിന്നക്കനാലിൽ ഒരിഞ്ച് ഭൂമി പോലും വനം വകുപ്പിന് സ്വന്തമായില്ലെന്നും, പ്രദേശം പൂർണമായും റവന്യൂ ഭൂമിയാണെന്നും ഉടുമ്പൻചോല എംഎൽഎ അഡ്വ. സേനാപതി വേണു പറഞ്ഞു.
കഴിഞ്ഞ കുറച്ച് നാളുകളായി ചിന്നക്കനാലിനെ വനഭൂമിയാക്കി മാറ്റാനുള്ള നീക്കമാണ് വനം വകുപ്പ് ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്ന് നടക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
ജനങ്ങളുടെ ഭൂമിയവകാശങ്ങൾ സംരക്ഷിക്കപ്പെടണമെന്നും, ചിന്നക്കനാലിനെ വനഭൂമിയാക്കാനുള്ള എല്ലാ നടപടികളിൽ നിന്നും വനം വകുപ്പ് ഉടൻ പിന്മാറണമെന്നും എംഎൽഎ ആവശ്യപ്പെട്ടു.



