Latest NewsLocal news

മൂന്നാർ എസ്റ്റേറ്റ് മേഖലയിലെ കാട്ടു കൊമ്പൻ പടയപ്പയുടെ സാന്നിധ്യം തോട്ടം തൊഴിലാളികളെ ആശങ്കയിലാക്കുന്നു

മൂന്നാർ : മൂന്നാർ എസ്റ്റേറ്റ് മേഖലയിൽ കാട്ടു കൊമ്പൻ പടയപ്പയുടെ സാന്നിധ്യം തൊഴിലാളികളെ ആശങ്കരാഴ്ത്തുന്നു. ഒരു മാസമായി എസ്റ്റേറ്റ് മേഖലയിൽ പടയപ്പയുടെ സാന്നിധ്യം കണ്ടു വരുന്നതായി തൊഴിലാളികൾ പറയുന്നു. സൈലന്റ് വാലി എസ്റ്റേറ്റ് ഒന്നും രണ്ടും ഡിവിഷനുകളിലാണ് കാട്ടാനയെ കണ്ടുവരുന്നത്. പടയപ്പയുടെ സഞ്ചാരം പതിവായതോടെ രാത്രികാലങ്ങളിൽ പുറത്തിറങ്ങാൻ ആളുകൾ ഭയപ്പെടുകയാണ്.

പകൽ സമയങ്ങളിലും
എസ്റ്റേറ്റ് റോഡുകളിലും തൊഴിലാളികൾ താമസിക്കുന്ന ലയങ്ങൾക്ക് സമീപത്തും പടയപ്പ എത്തുന്നതിനാൽ അധികൃതർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഒരു മാസമായി നിലകൊള്ളുന്നകാട്ടാനയെ ഇവിടെ നിന്നും തുരത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!