Latest NewsLocal news
അടിമാലി ടൗണിലെ നവീകരണ പ്രവർത്തനങ്ങൾ: സിഐടിയുവിന്റെ നേതൃത്വത്തിൽ വിശദീകരണയോഗം നടത്തി…

അടിമാലി : ദേശീയപാത നവീകരണവുമായി ബന്ധപ്പെട്ട് ഇടുക്കി എംപി ഡീൻ കുര്യാക്കോസിന്റെയും അടിമാലി ഗ്രാമപഞ്ചായത്തിന്റെയും ജനദ്രോഹ നയങ്ങൾക്കെതിരെ അടിമാലി ഓട്ടോ ടാക്സി വർക്കേഴ്സ് യൂണിയൻ സിഐടിയു വിന്റെ നേതൃത്വത്തിൽ വിശദീകരണയോഗം സംഘടിപ്പിച്ചു. അടിമാലി ടൗണിൽ നിർമ്മാണം നടക്കുന്ന ഡിവൈഡുകൾ ഇവിടുത്തെ ഓട്ടോ ടാക്സി ഡ്രൈവർമാരെയും വ്യാപാരികളെയും സാരമായി ബാധിക്കുമെന്ന് ഉന്നയിച്ചാണ് അടിമാലി സെൻട്രൽ ജംഗ്ഷനിൽ വിശദീകരണയോഗം സംഘടിപ്പിച്ചത്. യോഗം സിപിഐഎം അടിമാലി ഏരിയ സെക്രട്ടറി ചാണ്ടി പി അലക്സാണ്ടർ ഉദ്ഘാടനം ചെയ്തു.
യോഗത്തിൽ ഓട്ടോ ടാക്സി വർക്കേഴ്സ് ഏരിയ പ്രസിഡന്റ് പി കെ ബഷീർ അധ്യക്ഷത വഹിച്ചു. മേഖലാ സെക്രട്ടറി കെ എച്ച് സുൽഫി നേതാക്കളായ വി ബി മോഹനൻ, പി ബി സജീവ് , പി കെ ബഷീർ , സിഡി ഷാജി ,മാത്യു ഫിലിപ്പ്, ടി.കെ സുധേഷ്കുമാർ തുടങ്ങിയവർ പങ്കെടുത്തു.



