KeralaLatest News

സംസ്ഥാനത്ത് മഴ ശക്തമാകുന്നു; വയനാട്ടിൽ നാളെ അവധി: മൂന്ന് ജില്ലകളിൽ ഓറഞ്ച് അലർട്ട്

സംസ്ഥാനത്ത് മഴ ശക്തമാകുന്നു. ഇന്ന് വയനാട്, കണ്ണൂർ, ഇടുക്കി ജില്ലകളിൽ ഓറഞ്ച് അലേർട്ടാണ്. നാളെ കോഴിക്കാട്, വയനാട്, കണ്ണൂർ ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ യെല്ലോ അലേർട്ടും കേന്ദ്ര കാലാവസ്ഥ വകുപ്പ് പ്രഖ്യാപിച്ചു. ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ച സാഹചര്യത്തിൽ വയനാട് ജില്ലയിൽ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ജില്ലാ കളക്ടർ നാളെ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണൽ കോളജുകൾ ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്.ഓഗസ്റ് ഒന്ന് വരെ കേരളത്തിൽ ഒറ്റപ്പെട്ട സ്ഥലങ്ങളിൽ അതിശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരുന്ന സാഹചര്യത്തിൽ നിരവധി ഇടങ്ങളിൽ നാശനഷ്ടങ്ങൾ റിപ്പോർട്ട് ചെയ്തു. കോഴിക്കോട് രാമനാട്ടുകരയിൽ മരം വീണ ഗതാഗതം തടസ്സപ്പെട്ടു. മൂന്നാർ ദേശീയപാതയിലേക്ക് മണ്ണും കല്ലും ഇടിഞ്ഞുവീണു. രാമനാട്ടുകര യൂണിവേഴ്സിറ്റി റോഡിലാണ് ഇന്ന് രാവിലെ ഉണ്ടായ കാറ്റിലും മഴയിലും ആൽമരം കടപുഴകി വീണ ഗതാഗതം തടസ്സപ്പെട്ടത്. സംഭവം അതിരാവിലെ ആയതിനാൽ വലിയ അപകടം ഒഴിവായി. ഇന്നലെയുണ്ടായ ശക്തമായ മഴയിൽ പുഴയിലെ വെള്ളം ഉയർന്നതിനാൽ അനക്കാൻപൊയിൽ മുത്തപ്പൻ പുഴയിലെ താൽക്കാലിക ചപ്പാത്ത് വീണ്ടും ഒലിച്ചുപോയി. വിലങ്ങാട് ഉരുൾപൊട്ടലിനെ തുടർന്ന് വാണിമേൽ പഞ്ചായത്തിലെ മലയോര മേഖലയിൽ ഏർപ്പെടുത്തിയിരുന്ന നിയന്ത്രണം ജില്ലാ കളക്ടർ പിൻവലിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!