KeralaLatest News

പിഎം ശ്രീയുമായി മുന്നോട്ടെന്ന് സർക്കാർ’; കഴിഞ്ഞ സർക്കാർ ചെയ്തതിന്റെ തുടർച്ചയേന്നൊണം മുന്നോട്ട് പോകുമെന്ന് UDF

പിഎം ശ്രീയുമായി മുന്നോട്ടെന്ന് യുഡിഎഫ്. പി എം ശ്രീയിൽ നിന്ന് പിന്നോട്ട് പോകാൻ UDFന് കഴിയില്ല. ധാരണാപത്രത്തിൽ നിന്ന് പിൻമാറാനാകില്ലെന്നാണ് യുഡ‍ിഎഫ് നിലപാട്. ഏതൊക്കെ സ്കൂളുകളിൽ പദ്ധതി നടപ്പിലാക്കുമെന്ന് യുഡിഎഫ് തീരുമാനിക്കും.ഏതൊക്കെ വിദ്യാഭ്യാസ സ്ഥാപനങ്ങളെന്ന് സർക്കാർ തീരുമാനിക്കും. അത് മന്ത്രിസഭാ ഉപസമിതി റിപ്പോർട്ടിനു ശേഷം തീരുമാനിക്കുമെന്ന് UDF കൺവീനർ അടൂർ പ്രകാശ് വ്യക്തമാക്കി.

കേന്ദ്രത്തിൽനിന്ന് സംസ്ഥാനത്തിന് കിട്ടേണ്ട ഫണ്ടുകൾ ഉണ്ട്. അത് ആരുടെയും ഔദാര്യമല്ല. UDF സർക്കാർ ബോർഡുകൾ പിരിച്ചുവിട്ടു എന്ന് പരാതികൾ പറയാൻ ഇടവരുത്തരുത്. ഏറ്റവും മാന്യമായി പിരിഞ്ഞു പോകുന്നതാണ് നല്ലത്. സ്വകാര്യ – വിദേശ നിക്ഷേപങ്ങൾ കൊണ്ടുവാനുള്ള ശ്രമങ്ങളെ യുഡിഎഫ് പിന്തുണയ്ക്കും.എല്ലാ മാസങ്ങളിലും യുഡിഎഫിന് യോഗം കൂടാൻ തീരുമാനമായി. പി എം ശ്രീ വിഷയം യുഡിഎഫ് യോഗത്തിൽ ചർച്ചയായി വന്നു. സർക്കാർ നടപ്പിലാക്കേണ്ട വിഷയങ്ങൾ വിശദമായി ചർച്ച ചെയ്യുന്നതിന് വേണ്ടിയാണ് യോഗം. പി എം ശ്രീയിൽ ഒപ്പിട്ടത് സർക്കാറിന്റെ കാലത്ത്. അന്നത്തെ വിദ്യാഭ്യാസ സെക്രട്ടറിയാണ് ഒപ്പ് ഇട്ടത്. പിഎം ശ്രീയിൽ കഴിഞ്ഞ സർക്കാർ ചെയ്തതിന്റെ തുടർച്ചയേന്നൊണം സർക്കാർ മുന്നോട്ടു പോകുമെന്നും അടൂർ പ്രകാശ് വ്യക്തമാക്കി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!