
തൊടുപുഴ: തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം. മാർവൽ കമ്പനിയിലാണ് അഗ്നിബാധയുണ്ടായത്. തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. ഞായറാഴ്ച രാവിലെ 9ഓടെയാണ് കമ്പനിയിൽ തീപിടിത്തമുണ്ടായത്. മെത്തയിലേക്ക് തീപടർന്നതോടെ പ്രദേശത്ത് കനത്ത പുകയുയർന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥിക നിഗമനം. ഞായറാഴ്ചയായിരുന്നതിനാൽ നിർമാണ യൂണിറ്റിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ ആളപായം ഒഴിവായി



