KeralaLatest News

ഔട്ട്ലെറ്റുകളിൽ കുപ്പികൾ അടിഞ്ഞു കൂടി: ഇന്നുമുതൽ ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങില്ല, പദ്ധതി നിർ‌ത്തലാക്കിയെന്ന് നോട്ടീസ് പ്രദർശിപ്പിക്കും

ഒഴിഞ്ഞ മദ്യക്കുപ്പികൾ തിരികെ വാങ്ങുന്ന പദ്ധതി നിർത്തലാക്കിയെന്ന് ഇന്നുമുതൽ ബെവ്റോ ഔട്ട്‍ലറ്റുകളിൽ നോട്ടീസ് പ്രദർശിപ്പിക്കും. കാലിയായ മദ്യക്കുപ്പികൾ അടിഞ്ഞു കൂടിയതോടെയാണ് കാലിയായ മദ്യകുപ്പികൾ നീക്കം ചെയ്യാതെ പല ഔട്ട്‍ലറ്റുകളിലും കെട്ടികിടന്നു. കുപ്പികൾ ശേഖരിക്കുന്നതുമായി ബന്ധപ്പെട്ട് ജീവനക്കാർ പരാതി അറിയിച്ചിരുന്നു. മദ്യശാല പരിസരങ്ങളിലും പ്ലാസ്റ്റിക് കുപ്പികളെന്ന് പരാതി വന്നിരുന്നു. ഇതോടെയാണ് പദ്ധതിയിൽ നിന്നുള്ള ബെവ്കോയുടെ പിന്നോട്ട് പോകാൻ തീരുമാനിച്ചത്.

ഒഴിഞ്ഞ കുപ്പി തിരികെ നൽകിയാൽ 20 രൂപ തിരികെ നൽകുന്നതാണ് പദ്ധതി. എൽഡിഎഫ് നടപ്പാക്കിയ പദ്ധതിക്കെതിരെ നേരത്തെ വ്യാപക പരാതി ഉയർന്നിരുന്നു. ഇതുവരെ മദ്യം വാങ്ങിയവർക്ക് ഈ മാസം 20 വരെ കുപ്പി തിരികെ നൽകി പണം കൈപ്പറ്റാം. ഈ പദ്ധതിയുടെ പ്രധാന പ്രത്യേകത ഉപഭോക്താവിൽ നിന്ന് പ്ലാസ്റ്റിക് കുപ്പികൾക്ക് 20 രൂപ ഡെപ്പോസിറ്റായി ഈടാക്കുന്നു എന്നതാണ്. ഈ തുക മദ്യത്തിന്റെ വിലയിൽ ഉൾപ്പെടുന്നതല്ല.

ബെവ്കോ സ്റ്റിക്കർ വ്യക്തമായി കാണുന്ന രീതിയിൽ ഒഴിഞ്ഞ കുപ്പി തിരികെ നൽകുമ്പോൾ ഈ 20 രൂപ ഉപഭോക്താവിന് തിരികെ ലഭിക്കും. മദ്യക്കുപ്പികൾ വഴിയിലോ പൊതുസ്ഥലങ്ങളിലോ വലിച്ചെറിയുന്ന പ്രവണത കുറയ്ക്കാനും അവയെ പുനരുപയോഗിക്കാനോ പുനഃചംക്രമണം ചെയ്യാനോ സഹായിക്കുമെന്നതായിരുന്നു പദ്ധതിയുടെ ലക്ഷ്യം. 2025 സെപ്റ്റംബറിലാണ് പദ്ധതി ആരംഭിച്ചത്.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!