CrimeLatest NewsLocal news

സ്വർണ്ണ വളകൾ മോഷണം ചെയ്ത പാലക്കാട്‌ സ്വദേശി വെള്ളത്തൂവൽ പോലീസിന്റെ പിടിയിൽ.

വെള്ളത്തൂവൽ : പാലക്കാട്‌ നെന്മാറ വെള്ളറ വീട്ടിൽ സിഞ്ചു കെ (26) ആണ് വെള്ളത്തൂവൽ പോലീസിന്റെ പിടിയിലായത്. തിരുവനന്തപുരം സ്വദേശി കുടുംബത്തോടൊപ്പം കുഞ്ചിതണ്ണിയിലുള്ള മെറിലാൻറ് ഭാഗത്ത് റിസോർട്ടിൽ താമസിച്ചു വരവെ 16.08.26 തിയതി ഇരവികുളം സന്ദർശിക്കുന്നതിനായി പോകുന്നതിന് മുമ്പായി തന്റെ കുട്ടിയുടെ കൈയിൽ കിടന്നിരുന്ന 26 ഗ്രാം തൂക്കം വരുന്ന 2 സ്വർണ്ണ വളകൾ ഊരി ബാഗിൽ വച്ച് റൂം പൂട്ടി താക്കോൽ റിസ്പഷനിൽ ഏൽപ്പിച്ച് ഇരവികളം പോയി തിരികെ എത്തിയപ്പോൾ വളകൾ മോഷണം ചെയ്യപ്പെട്ടിരുന്നു.

വെള്ളത്തൂവൽ പോലീസ് സ്റ്റേഷനിൽ ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിൽ
വെള്ളത്തൂവൽ എസ് എച് ഒ ആൽബിൻ സണ്ണിയുടെ നേതൃത്വത്തിൽ സബ് ഇൻസ്‌പെക്ടർ കെ എം ഷാജി, സീനിയർ സിവിൽ പോലീസ് ഓഫീസർ എൽദോസ് മത്തായി, സിവിൽ പോലീസ് ഓഫീസർ സജീവ് ചന്ദ്രൻ എന്നിവരടങ്ങിയ പോലീസ് സംഘം നടത്തിയ അന്വേഷണത്തിൽ പാലക്കാട് നിന്ന് പ്രതിയെ പിടികൂടുകയായിരുന്നു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!