CrimeLatest News

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായി; ഡ്രൈവറും കണ്ടക്ടറും അറസ്റ്റില്‍

ഡല്‍ഹിയില്‍ സ്ലീപ്പര്‍ ബസില്‍ 16 കാരി കൂട്ടബലാല്‍സംഗത്തിന് ഇരയായതായി പരാതി. ആഗസ്റ്റ് നാലിനാണ് സംഭവം നടന്നത്. കാശ്മീരി ഗേറ്റിന് സമീപത്ത് വച്ച് കുട്ടിയെ ഉപദ്രവിക്കുകയായിരുന്നു. ബസ്സിന്റെ ഡ്രൈവറും കണ്ടക്ടറും അറസ്റ്റിലായി.

ഈ മാസം നാലിനാണ് ഡല്‍ഹിയിലെ കാശ്മീരി ഗേറ്റിന് സമീപം ഉത്തര്‍പ്രദേശ് സ്വദേശിയായ 16 കാരി കൂട്ട ബലാല്‍സംഗത്തിന് ഇരയായത്. വീട്ടുകാരോട് പറയാതെ ഉത്തര്‍പ്രദേശില്‍ നിന്നും നോയിഡയിലെ ബന്ധുവീട്ടിലേക്ക് പോയ പെണ്‍കുട്ടിയാണ് അതിക്രമം നേരിട്ടത്.പെണ്‍കുട്ടിക്ക് നോയിഡയിലേക്ക് ലിഫ്റ്റ് വാഗ്ദാനം ചെയ്താണ് പ്രതികള്‍ പെണ്‍കുട്ടിയെ ബസില്‍ കയറ്റിയത്.പിന്നാലെ വധിക്കുമെന്ന് ഭീഷണിപ്പെടുത്തി ഡ്രൈവറും കണ്ടക്ടറും ചേര്‍ന്ന് കൂട്ട ബലാല്‍സംഗം ചെയ്യുകയായിരുന്നുവെന്ന് പരാതിയില്‍ ആ രോപിക്കുന്നു.

വയ്ക്കണമെന്ന ആവശ്യം കോടതി തള്ളിസംഭവത്തില്‍ ഡ്രൈവര്‍ കുല്‍ദീപ്, കണ്ടക്ടര്‍ സന്ദീപ് എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തു. കൂടാതെ ഇവരുടെ ബസ് കസ്റ്റഡിയിലെടുത്ത പോലീസ് ഫോറന്‍സിക് പരിശോധനക്കടക്കം വിധേയമാക്കും. സംഭവത്തെക്കുറിച്ചുള്ള പോലീസ് അന്വേഷണം തുടരുകയാണ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!