KeralaLatest News

‘പി എം ശ്രീയില്‍ നിന്ന് പിന്മാറാനാകില്ല’; കെപിസിസി രാഷ്ട്രീയകാര്യസമിതി യോഗത്തില്‍ മുഖ്യമന്ത്രി വി ഡി സതീശന്‍

പി എം ശ്രീ പദ്ധതിയില്‍ നിന്ന് പിന്മാറാന്‍ ആകില്ലെന്ന് മുഖ്യമന്ത്രി വി ഡി സതീശന്‍. കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗത്തിലാണ് വിഡി സതീശന്റെ പ്രതികരണം. പി എം ശ്രീ യില്‍ നിന്ന് പിന്മാറണമെന്ന് ദീപാ ദാസ് മുന്‍ഷി അടക്കമുള്ള നേതാക്കളുടെ ചര്‍ച്ചയ്ക്ക് മറുപടിയായായിരുന്നു മുഖ്യമന്ത്രിയുടെ വിശദീകരണം.

യുഡിഎഫ് സര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമാണ് ഇന്ന് ചേര്‍ന്ന രാഷ്ട്രീയകാര്യ സമിതി യോഗത്തില്‍ ഉയര്‍ന്നത്. പി എം ശ്രി പദ്ധതിയില്‍ നിന്ന് സര്‍ക്കാര്‍ പിന്‍മാറാണമെന്ന് ദീപാ ദാസ് മുന്‍ഷി, രാജ് മോഹന്‍ ഉണ്ണിത്താന്‍ കെ സി ജോസഫ് പി ജെ കുര്യന്‍ എന്നിവരടക്കമുള്ള നേതാക്കള്‍ ആവശ്യപ്പെട്ടു.എന്നാല്‍ നേതാക്കളുടെ ആവശ്യം മുഖ്യമന്ത്രി തള്ളി. പദ്ധതിയില്‍ നിന്ന് പിന്മാറില്ലെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചു. നിയമപദേശത്തിന്റെ അടിസ്ഥാനത്തിലാണ് മറുപടി. പാര്‍ട്ടിയുടെയും നേതാക്കളുടെയും വികാരം മാനിക്കും. ഉപസമിതി റിപ്പോര്‍ട്ട് വന്നശേഷം തുടര്‍നടപടിയെന്നു മുഖ്യമന്ത്രി വിശദീകരിച്ചു.

മുഖ്യമന്ത്രിയുടെ മറുപടിയില്‍ അസംതൃപ്തരാണ് നേതാക്കള്‍. അതേസമയം പി എം ശ്രീയില്‍ സംസ്ഥാനത്തിന്റെ മതേതര സ്വഭാവത്തെ മുന്‍നിര്‍ത്തി തന്നെയാകും തീരുമാനം എന്നാണ് യോഗത്തിന് ശേഷം കെപിസിസി അധ്യക്ഷന്‍ സണ്ണി ജോസഫ് വ്യക്തമാക്കിയത്. കെപിസിസിക്ക് ഫുള്‍ടൈം അധ്യക്ഷന്‍ വേണമെന്ന ആവശ്യവും മുതിര്‍ന്ന നേതാക്കള്‍ മുന്നോട്ടുവച്ചു. പാര്‍ട്ടിയും സര്‍ക്കാരും തമ്മില്‍ ചേര്‍ത്ത് ഉപസമിതി വേണമെന്ന് ആവശ്യവും യോഗത്തില്‍ ഉയര്‍ന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!