KeralaLatest News

ആശാവർക്കർമാരുടെ ഉത്സവബത്ത, നബിദിന ആശംസകൾ തുടങ്ങിയ പോസ്റ്റുകൾ നീക്കം ചെയ്‌തു; മെറ്റയ്ക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്

മുഖ്യമന്ത്രി വി ഡി സതീശന്റെ ഫേസ്ബുക് പോസ്റ്റുകൾ നീക്കം ചെയ്ത സംഭവത്തിൽ മെറ്റക്ക് കത്ത് അയച്ച് മുഖ്യമന്ത്രിയുടെ ഓഫീസ്. കേന്ദ്ര ഐടി മന്ത്രാലയത്തിന് കത്ത് നൽകി. പോസ്റ്റുകൾ പുനസ്ഥാപിക്കണമെന്ന് ആവശ്യം. നീക്കം ചെയ്തതിന്റെ കാരണം ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും ആവശ്യം.ആശാവർക്കർമാർക്കുള്ള ഓണം ഉത്സവബത്ത പ്രഖ്യാപിച്ചതും നബിദിന ആശംസകൾ അറിയിച്ചതുമായ രണ്ട് പോസ്റ്റുകളാണ് നീക്കം ചെയ്തത്.

പോസ്റ്റുകൾ പുനഃസ്ഥാപിക്കണമെന്നും, ഉള്ളടക്കം നീക്കം ചെയ്തതിന്റെ കാരണം ഐടി നിയമപ്രകാരം വ്യക്തമാക്കണമെന്നും മെറ്റയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം നടപടികൾ ഉണ്ടാകുന്നില്ലെന്ന് ഉറപ്പുവരുത്താൻ കേന്ദ്ര ഐടി മന്ത്രാലയം ഇടപെടണമെന്നും മുഖ്യമന്ത്രിയുടെ സെക്രട്ടറി രത്തൻ യു. ഖേൽക്കർ ഐ.എ.എസ് അയച്ച കത്തിൽ ആവശ്യപ്പെട്ടു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!