CrimeKeralaLatest NewsLocal news

പ്രധാനമന്ത്രിക്കെതിരെ പോസ്റ്റ്: ഇടുക്കി ക്രൈംബ്രാഞ്ചിലെ വനിതാ എഎസ്ഐക്ക് സസ്‌പെൻഷൻ

ചെറുതോണി ∙ പ്രധാനമന്ത്രിയെയും കേന്ദ്ര സർക്കാരിനെയും അപമാനിക്കുന്ന ഫെയ്സ്ബുക് പോസ്റ്റുകൾ ഉൾപ്പെടെ ഒട്ടേറെ രാഷ്ട്രീയ പോസ്റ്റുകൾ നിയമവിരുദ്ധമായി പങ്കിട്ടെന്ന ആരോപണത്തിൽ ഇടുക്കി ക്രൈംബ്രാഞ്ചിലെ അസിസ്റ്റന്റ് സബ് ഇൻസ്പെക്ടർ സജിത സലീമിനെ സസ്പെൻഡ് ചെയ്തു.
ജില്ലാ പൊലീസ് മേധാവി ഡോ. എ.നസീമിന്റെ റിപ്പോർട്ട് പ്രകാരം എറണാകുളം റേഞ്ച് പൊലീസ് ഇൻസ്പെക്ടർ ജനറൽ (ക്രൈംബ്രാഞ്ച്) എസ്.ശ്യാം സുന്ദറാണ് ഉത്തരവിറക്കിയത്. വിശദമായ അന്വേഷണം നടത്തുന്നതിന് എറണാകുളം ക്രൈംബ്രാഞ്ച് ഡപ്യൂട്ടി പൊലീസ് സൂപ്രണ്ട് എ.പ്രസാദിനെ നിയോഗിച്ചു.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!