KeralaLatest News

വായില്‍ കാന്‍സര്‍, ഭക്ഷണം കഴിക്കാന്‍ കഴിയാതെ ‘നന്ദു’; പുത്തൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ കടുവയ്ക്ക് ദയാവധം

സുവോളജിക്കല്‍ പാര്‍ക്കില്‍ പരിചരണത്തിലായിരുന്ന ‘നന്ദു’ എന്ന ആണ്‍കടുവയുടെ ദയാവധം നടത്തി. വയനാട്ടില്‍ നിന്ന് രക്ഷപ്പെടുത്തി പുത്തൂരിലെ തൃശൂര്‍ സുവോളജിക്കല്‍ പാര്‍ക്കില്‍ എത്തിച്ച നന്ദുവിന് വായില്‍ ക്യാന്‍സര്‍ സ്ഥിരീകരിച്ചിരുന്നു. വിദഗ്ദ്ധ വെറ്ററിനറി ഡോക്ടര്‍മാരുടെ മേല്‍നോട്ടത്തില്‍ ചികിത്സ നല്‍കിയിരുന്നെങ്കിലും രോഗം മൂര്‍ച്ഛിക്കുകയും കടുവയ്ക്ക് ഭക്ഷണം കഴിക്കാന്‍ പോലും സാധിക്കാത്ത വിധം ആരോഗ്യനില വഷളാവുകയും ചെയ്തു.

രോഗത്തിന്റെ തീവ്രത മൂലം കടുവ അനുഭവിച്ച കടുത്ത വേദന കണക്കിലെടുത്തും, ആരോഗ്യനിലയില്‍ പുരോഗതിക്ക് സാധ്യതയില്ലെന്ന വെറ്ററിനറി വിദഗ്ദ്ധരുടെ വിലയിരുത്തലിന്റെ അടിസ്ഥാനത്തിലും, ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരമാണ് ദയാവധം നടത്തിയത്. തുടര്‍ന്ന് മണ്ണുത്തി വെറ്ററിനറി സര്‍വകലാശാലയില്‍ പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം, മൃതദേഹം മാനദണ്ഡങ്ങള്‍ പാലിച്ച് തൃശ്ശൂര്‍ സുവോളജിക്കല്‍ പാര്‍ക്ക് വളപ്പില്‍ സംസ്‌കരിച്ചു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!