KeralaLatest NewsLocal news

തൊടുപുഴയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം

തൊടുപുഴ: തൊടുപുഴ കോലാനിയിൽ മെത്ത നിർമാണ യൂണിറ്റിൽ തീപിടിത്തം. മാർവൽ കമ്പനിയിലാണ് അ​ഗ്നിബാധയുണ്ടായത്. തൊടുപുഴ, കൂത്താട്ടുകുളം എന്നിവിടങ്ങളിൽ നിന്നുള്ള അ​ഗ്നിരക്ഷാ സേനാ യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാൻ ശ്രമം നടത്തുകയാണ്. ഞായറാഴ്ച രാവിലെ 9ഓടെയാണ് കമ്പനിയിൽ തീപിടിത്തമുണ്ടായത്. മെത്തയിലേക്ക് തീപടർന്നതോടെ പ്രദേശത്ത് കനത്ത പുകയുയർന്നു. ഷോർട്ട് സർക്യൂട്ട് ആണ് അപകട കാരണമെന്നാണ് പ്രാഥിക നി​ഗമനം. ഞായറാഴ്ചയായിരുന്നതിനാൽ നിർമാണ യൂണിറ്റിൽ തൊഴിലാളികളുണ്ടായിരുന്നില്ല. അതിനാൽ ആളപായം ഒഴിവായി

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!