Latest NewsNational

ബ്രിക്സ് ഉച്ചകോടി സമാപിച്ചു; പ്രധാനമന്ത്രിയുടെ വിവിധ ലോകരാജ്യ തലവന്മാരുമായുള്ള ഉഭയകക്ഷി ചർച്ചകൾ പുരോഗമിക്കുന്നു

പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടി ഡൽഹിയിൽ സമാപിച്ചു. ഉച്ചകോടിയ്ക്ക് ശേഷം ലോകനേതാക്കൾ മടങ്ങുകയാണ്. വിവിധ രാഷ്ട്രതലവന്മാരുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചതിരിഞ്ഞ് കൂടിക്കാഴ്ച നടത്തും. റഷ്യൻ പ്രസിഡൻ്റ് വ്ലാദിമിർ പുടിൻ മടങ്ങി. ഉച്ചകോടിയുടെ അധ്യക്ഷ സ്ഥാനം ചൈനയ്ക്ക് കൈമാറി. ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളികളായ രാജ്യങ്ങളും ക്ഷണിതാക്കളും പ്രതിരോധശേഷി, പരിഷ്കരണം, സഹകരണം, സുസ്ഥിരത എന്ന പ്രമേയത്തിൽ യോഗം ചേർന്നു.

സുസ്ഥിര വളർച്ചയുടെ ആവശ്യകത ഓർമിപ്പിച്ച മോദി എല്ലാവരെയും ഉൾക്കൊണ്ട് മുന്നോട്ട് പോകണമെന്നതാണ് മുദ്രാവാക്യമെന്ന് വ്യക്തമാക്കി.ഇന്ത്യൻ നയതന്ത്രവിജയമെന്ന വിലയിരുത്തലോടെയാണ് പതിനെട്ടാമത് ബ്രിക്സ് ഉച്ചകോടിക്ക് ഡൽഹിയിൽ ഇന്ന് തിരശീല വീഴുന്നത്. ബ്രിക്സ് അംഗരാജ്യങ്ങളും പങ്കാളികളും ക്ഷണിതാക്കളുമായ ലോകരാജ്യങ്ങളും രാജ്യാന്തരസംഘടനകളും അണിനിരന്ന ബ്രിക്സ് കൂട്ടായ്മ ഇന്ന് ചേർന്നു. ആഗോള സംഘർഷങ്ങൾ മൂലം ഉണ്ടാകുന്ന പ്രതിസന്ധികൾ മറികടക്കാൻ കഴിയണമെന്ന് യോഗത്തിന് അധ്യക്ഷത വഹിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. നിർമിതബുദ്ധിയുടെ ആയുധവത്കരണം അനുവദിക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!