Latest NewsLocal news

വാളറ മൂന്നുകലുങ്കിന് സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ് യുവാവ് മരിച്ചു.

അടിമാലി : ഇന്ന് രാവിലെ 9.45-ഓടെയായിരുന്നു കൊച്ചി-ധനുഷ്‌കോടി ദേശീയപാതയിൽ നേര്യമംഗലം വാളറ റോഡിൽ മൂന്നുകലുങ്കിന് സമീപം സ്കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിഞ്ഞ്ത് അപകടത്തിൽ യുവാവ് മരിച്ചു. പറവൂർ സ്വദേശി ആദിത്യൻ (21) ആണ് മരിച്ചത്. ഒപ്പം സഞ്ചരിച്ചിരുന്ന പറവൂർ സ്വദേശി ഭഗത് കൃഷ്‌ണൻ മനോജിന് ഗുരുതരമായി പരിക്കേറ്റു.
അടിമാലിയിൽനിന്ന് പറവൂരിലേക്ക് മടങ്ങുകയായിരുന്ന ഇരുവരും സഞ്ചരിച്ച സ്കൂട്ടർ നിയന്ത്രണംവിട്ട് കൊക്കയിലേക്ക് മറിയുകയായിരുന്നു.

അപകടത്തിൽ ആദിത്യൻ സംഭവ സ്ഥലത്തുവെച്ചുതന്നെ മരണപ്പെട്ടു. ദേശീയപാത നിർമാണത്തിലേർപ്പെട്ടിരുന്ന തൊഴിലാളികളാണ് രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും ആശുപത്രിയിലേക്ക് മാറ്റിയത്. ഗുരുതരമായി പരിക്കേറ്റ ഭഗത് കൃഷ്‌ണൻ മനോജിനെ കോതമംഗലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സംഭവസ്ഥലത്ത് എത്തി പോലീസ് തുടർനടപടികൾ സ്വീകരിച്ചു. മൃതദേഹം കോതമംഗലം താലൂക്ക് ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്. നിയമനടപടികൾ പൂർത്തിയാക്കിയശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടുനൽകും.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!