CrimeKeralaLatest News

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം കുഞ്ഞ് മരിച്ച സംഭവം; ബാലാവകാശകമ്മീഷൻ കേസെടുത്തു

ഹരിപ്പാട് പോഷകാഹാരക്കുറവ് മൂലം രണ്ടു വയസ്സുള്ള കുഞ്ഞ് മരിക്കാൻ ഇടയായ സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. കുട്ടികളെ മതിയായ രീതിയിൽ പരിപാലിച്ചിരുന്നില്ലെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് നടപടി. സ്ഥലത്തെ ആശാ വർക്കറോടും ജില്ലാ ശിശു സംരക്ഷണ വകുപ്പ് ഓഫീസറോടും കമ്മീഷൻ വിശദീകരണം തേടി.

മൂന്ന് വയസുവരെയുള്ള കുട്ടികൾക്ക് പോഷകാഹാരം ഉറപ്പ് വരുത്തേണ്ടത് ആശ വർക്കർമാരാണ്. ജില്ലാ മെഡിക്കൽ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് സെക്രട്ടറി, ജില്ലാ ശിശുസംരക്ഷണ ഓഫീസർ, കാർത്തികപ്പള്ളി ഗ്രാമ പഞ്ചായത്ത് ഐസിഡിഎസ് സൂപ്പർ വൈസർ എന്നിവരോട് കമ്മീഷൻ വിശദീകരണം ആവശ്യപ്പെട്ടു.മാതാപിതാക്കളുടെ ശ്രദ്ധക്കുറവിനെ തുടര്‍ന്ന് വൃത്തിഹീനമായ ചുറ്റുപാടുകളില്‍ ജീവിച്ചിരുന്ന രണ്ട് വയസുകാരന്‍ മരിച്ചത് പോഷകാഹാര കുറവിനെ തുടര്‍ന്നെന്നാണ് പോസ്റ്റ്മോര്‍ട്ടത്തിലെ കണ്ടെത്തല്‍.

കാര്‍ത്തികപ്പളളി സ്വദേശികളായ രാജേഷ് -താര ദമ്പതികളുടെ മകന്‍ രാഹുലാണ് മരിച്ചത്. ഏഴാമത്തെ പ്രസവത്തിനായി താരയെ നാട്ടുകാര്‍ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചതിന് പിന്നാലെയാണ് ഇന്നലെ രാവിലെ രണ്ട് വയസുകാരന്‍ രാഹുലിന്‍റെ മരണം സംഭവിച്ചത്. കഴിഞ്ഞ 10 വര്‍ഷത്തിനിടെ ഏഴ് കുഞ്ഞുങ്ങളെയാണ് താര പ്രസവിച്ചത്. ഇതില്‍ ഒരു കുഞ്ഞ് നേരത്തെ മരിച്ചിരുന്നു. തുടര്‍ച്ചയായി കുഞ്ഞുങ്ങള്‍ക്ക് ജന്‍മം കൊടുത്തിരുന്നു എന്നതിനപ്പുറം ഇവരെ പരിപാലിക്കാന്‍ താരയും രാജേഷും ഒന്നും ചെയ്തിരുന്നില്ലെന്ന് നാട്ടുകാര്‍ പറയുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!