CrimeKeralaLatest News

16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവം; സംസ്ഥാന ബാലാവകാശ കമ്മീഷൻ കേസെടുത്തു

കോവളത്ത് ആന്ധ്രാ സ്വദേശിയായ 16കാരി സ്പായിൽ പീഡിപ്പിക്കപ്പെട്ട സംഭവത്തിൽ സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷൻ സ്വമേധയാ കേസെടുത്തു. മാധ്യമ വാർത്തകളുടെ അടിസ്ഥാനത്തിൽ കമ്മീഷൻ അംഗം ഡോ. എഫ്. വിൽസൺ ആണ് കേസെടുത്തത്. ജില്ലാ പൊലീസ് മേധാവി, തിരുവനന്തപുരം മുനിസിപ്പൽ കോർപ്പറേഷൻ സെക്രട്ടറി, ജില്ലാ ശിശു സംരക്ഷണ ഓഫീസർ എന്നിവരോട് കമ്മീഷൻ റിപ്പോർട്ട് ആവശ്യപ്പെട്ടു.

പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ലൈംഗിക ചൂഷണത്തിനായി എത്തിച്ചത് മനുഷ്യ കടത്താണ് എന്നാണ് പൊലീസ് പറയുന്നത്. മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് ഇളയമ്മയും ഭർത്താവും ബാംഗ്ലൂരിൽ അടക്കം പെൺകുട്ടിയെ എത്തിച്ചിരുന്നതായി പൊലീസിനു വിവരം ലഭിച്ചിട്ടുണ്ട്. അതേസമയം പെൺകുട്ടിയെ പാർപ്പിച്ചിരുന്ന മസാജിങ് സെൻ്റർ ഉടമയായ സർക്കാർ ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചും അന്വേഷണം ഊർജിതപ്പെടുത്തിയിട്ടുണ്ട്.

തിരുവനന്തപുരം നഗരസഭയിലെ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ ആണ് ബിനാമി പേരിൽ എന്ന് പൊലീസ് കണ്ടെത്തി. പൊലീസ് കേസടുത്തതിന് പിന്നാലെ കോവളം ബീച്ച് കേന്ദ്രീകരിച്ചുള്ള അനധികൃത സ്പാ കേന്ദ്രങ്ങളിൽ ഇന്നും പരിശോധന തുടരും. മുഖ്യപ്രതികളെ ഇന്ന് തിരുവനന്തപുരത്ത് എത്തിക്കും.പെൺകുട്ടിയുടെ ഇളയമ്മയേയും ഭർത്താവിനെയും ആണ് ഇന്ന് കോവളത്ത് എത്തിക്കുക.ഇന്നലെ ആന്ധ്രപ്രദേശിൽ നിന്ന് ഇവരെ കോവളം പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!