KeralaLatest News

ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരം’; സുപ്രധാന നിരീക്ഷണവുമായി ഡിവിഷൻ ബഞ്ച്

: ഹൈക്കോടതിയിലെ എല്ലാ ജഡ്ജിമാർക്കും തുല്യ അധികാരമാണെന്ന് ഡിവിഷൻ ബഞ്ച്. ജഡ്ജിമാരുടെ എണ്ണം കൂടിയ ബെഞ്ചുകൾക്ക് മറ്റൊരു ബെഞ്ചിനു മേൽ മേൽനോട്ട അധികാരം സ്ഥാപിക്കാനാകില്ലെന്നും ഹൈക്കോടതി. സർവീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്ക്ക് എതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നീരിക്ഷണം.രണ്ടംഗ ഡിവിഷൻ ബെഞ്ചിന്, സിംഗിൾ ബെഞ്ചിനോട് എങ്ങനെ കേസുകൾ വിലയിരുത്തണമെന്ന തരത്തിൽ ഉപദേശമോ നിർദേശമോ നൽകാൻ അധികാരമില്ലെന്നാണ് ഹൈക്കോടതിയുടെ സുപ്രധാന നിരീക്ഷണം. ഹൈക്കോടതിയിലെ ജഡ്ജിമാർ എല്ലാവരും തുല്യ പദവി വഹിക്കുന്നവരാണ്. ചീഫ് ജസ്റ്റിസ് എന്നത് ‘തുല്യരിൽ ഒന്നാമൻ’ എന്ന സ്ഥാനം വഹിക്കുന്നുവെന്ന് മാത്രം.

എല്ലാ ബെഞ്ചുകളും തുല്യമാണ്, അവയിൽ ഒന്നുപോലും മറ്റൊന്നിന് താഴെയോ മുകളിലോ എന്ന് അർത്ഥമില്ലെന്നും ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ അടങ്ങിയ ഡിവിഷൻ ബെഞ്ച് നിരീക്ഷിച്ചു. സർവ്വീസ് സഹകരണ ബാങ്ക് ഉദ്യോഗസ്ഥയ്ക്കെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട ഉത്തരവിലാണ് ഹൈക്കോടതി ഡിവിഷൻ ബെഞ്ചിന്റെ നിർണായക വിലയിരുത്തൽ.ഏതെങ്കിലും ഹർജിയിൽ മതിയായ കാരണങ്ങളാൽ സിംഗിൾ ബെഞ്ച് ഇടപെടാതിരുന്നാൽ അത്തരം ഉത്തരവ് ഡിവിഷൻ ബെഞ്ചിന് റദ്ദ് ചെയ്യാം. എന്നാൽ സിംഗിൾ ബെഞ്ച് ജഡ്ജിയെ കുറ്റപ്പെടുത്താൻ ഡിവിഷൻ ബഞ്ചിന് അവകാശമില്ലെന്നാണ് ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ബസന്ത് ബാലാജി എന്നിവരടങ്ങിയ ബെഞ്ചിന്റെ ഉത്തരവ്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!