കോവിഡ് കാലത്തെ ആരോഗ്യ വകുപ്പിന്റെ ഐഫോണ്‍ വാങ്ങല്‍: വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ

കോവിഡ് കാലത്ത് ആരോഗ്യവകുപ്പ് ഐഫോണ്‍ വാങ്ങിയതുമായി ബന്ധപ്പെട്ട് വിജിലന്‍സ് അന്വേഷണത്തിന് ശിപാര്‍ശ. ആരോഗ്യമന്ത്രി ആഭ്യന്തര മന്ത്രിക്ക് കത്ത് നല്കി. കണ്ണ് പരിശോധനയുടെ ഭാഗമായി വാങ്ങിക്കൂട്ടിയ 224 ഐഫോണുകള്‍ എവിടെയെന്നതില്‍ വ്യക്തയില്ല. വാങ്ങിയ ഫോണുകള്‍ ഉപയോഗിച്ചില്ലെന്നാണ് കണ്ടെത്തല്‍.ഐഎംഇ നമ്പര്‍ വഴി ഫോണ്‍ എവിടെയെന്ന് പരിശോധിക്കും. ആരോഗ്യവകുപ്പ് സൈബര്‍ സെല്ലിലും പരാതി നല്‍കും. കണ്ണ് പരിശോധനയുടെ പേരില്‍ വാങ്ങിക്കൂട്ടിയത് 224 ഫണ്ടസ് ക്യാമറകളാണ്.
ഉപകരണത്തില്‍ ഘടിപ്പിക്കാന്‍ 224 ഐഫോണുകളും വാങ്ങി. വാങ്ങിയ ഐഫോണുകള്‍ കാണാതായി. വാങ്ങിയ ഉപകരണങ്ങള്‍ കോവിഡ് കാലത്ത് ഉപയോഗിച്ചില്ലെന്നും ആരോഗ്യവകുപ്പ് വ്യക്തമാക്കുന്നു. 7.16 കോടിയുടെ പര്‍ച്ചേസാണ് ഇതുമായി ബന്ധപ്പെട്ട് നടന്നത്. റെമഡിയോ ഇന്നവേറ്റീവ് സൊല്യൂഷന് കമ്പനിയില്‍ നിന്നാണ് ഫണ്ടസ് ക്യാമറ വാങ്ങിയത്.ഐഫോണ്‍ 6എസ് മോഡല്‍ 224 ഫോണുകള്‍ വാങ്ങി. ഫണ്ടസ് ക്യാമറയും ഐഫോണും ചേര്‍ത്ത് ഒരു ഉപകരണത്തിന് ചെലവായത് 3.2 ലക്ഷം രൂപയാണ്.കോവിഡ് കാലത്തെ ആരോഗ്യവകുപ്പിന്റെ പര്‍ച്ചേസുമായി ബന്ധപ്പെട്ട് ഇന്നലെ സഭയില്‍ അബിന്‍ വര്‍ക്കി എംഎല്‍എ ഗുരുതരമായ ആരോപണങ്ങള്‍ ഉന്നയിച്ചിരുന്നു. 215നോടടുത്ത് ആശുപത്രികളിലായി ആയിരത്തിന് മുകളില്‍ ഉപകരണങ്ങള്‍ പെട്ടിപോലും പൊട്ടിക്കാതെ കിടപ്പുണ്ട് എന്നതായിരുന്നു ആരോപണം. ഇതിന് പിന്നാലെയാണ് ആരോഗ്യ വകുപ്പ് ഇടപെടല്‍



