CrimeKeralaLatest NewsLocal news
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ എം ഡി എം യുമായി അടിമാലി സ്വദേശി പിടിയിൽ

ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി നടന്ന പരിശോധനയിൽ 2.7 ഗ്രാം എം ഡി എം യുമായി യുവാവിനെ വരാപ്പുഴ പോലീസ് അറസ്റ്റ് ചെയ്തു. അടിമാലി വല്ലൂരൻ വീട്ടിൽ അജിമ്സ് (33)നെയാണ് വരാപ്പുഴ പോലീസ് പിടികൂടിയത്. കടമക്കൂടിയിൽ നടത്തിയ പരിശോധനയിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത് .
എസ്.എച്ച് ഒ സുനേഖ് ജെയിംസ്
‘ സബ് ഇൻസ്പെക്ടർ ദേവരാജ് സീനിയർ സിവിൽ പോലീസ് ഓഫീസർമാരായ രാഹുൽ, മുഹമ്മദ് യാസിർ, സുമേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു
ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഉള്ള പരിശോധനയിൽ വരാപ്പുഴ പോലീസ് ഈ മാസം 16 മയക്കുമരുന്ന് കേസ്ലുകൾ എടുത്തിട്ടുണ്ട്. ഒട്ടനവധി വിനോദ സഞ്ചാരികൾ വന്നു പോകുന്ന കടമക്കുടി, പിഴല തുടങ്ങിയ ഇടങ്ങളുള്ള വരാപ്പുഴയിൽ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി വരും ദിവസങ്ങളിലും വ്യാപക പരിശോധനകൾ തുടരുമെന്ന് എസ്.എച്ച്.. ഒ അറിയിച്ചു



