KeralaLatest News

അറ്റകുറ്റപ്പണി: ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും

അറ്റകുറ്റപ്പണികളുടെ ഭാഗമായി കൊച്ചി ദേശീയപാതയിലെ ആലുവ മാര്‍ത്താണ്ഡവര്‍മ്മ പാലവും ദേശം പാലവും എന്നിവ നാളെ മുതല്‍ 10 ദിവസത്തേക്ക് അടച്ചിടും. മാര്‍ത്താണ്ഡവര്‍മ്മ പഴയപാലം പൂര്‍ണമായും അടച്ച ശേഷം ആയിരിക്കും അറ്റകുറ്റപ്പണി നടത്തുക. ദേശം പാലത്തിന്റെ ഒരു പാലത്തില്‍ ഒരു നിരയായി വാഹന ഗതാഗതം അനുവദിക്കും. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ മുന്‍കൂട്ടി യാത്രാസമയം ക്രമീകരിക്കണമെന്ന് പൊലീസ് അറിയിച്ചു.

ദേശീയപാതയിലെ പാലങ്ങള്‍ അടച്ചിടുന്നത് ഗതാഗതത്തെ സാരമായി ബാധിക്കും. അതുകൊണ്ടുതന്നെ ഈ വഴി പോകുന്ന യാത്രക്കാര്‍ പ്രത്യേകം ശ്രദ്ധിക്കണം. നാളെ മുതല്‍ നവംബര്‍ ഏഴാം തീയതി വരെയാണ് അറ്റകുറ്റപ്പണി നടത്തുക. 10 ദിവസത്തിനകം പണിപൂര്‍ത്തിയാക്കുമെന്നാണ് ദേശീയപാത അധികൃതര്‍ ജനപ്രതിനിധികള്‍ക്ക് ഉറപ്പ് നല്‍കിയിരിക്കുന്നത്.

തൃശൂര്‍ ഭാഗത്ത് നിന്നും ആലുവ എറണാകുളം ഭാഗത്തേക്ക് വരുന്ന എല്ലാ വലിയ ഭാരവാഹനങ്ങളും അങ്കമാലിയില്‍ നിന്നും കാലടി പെരുമ്പാവൂര്‍ റോഡ് വഴി തിരിഞ്ഞു പോകണം. എറണാകുളം ഭാഗത്ത് നിന്നും വരുന്ന വലിയ ഭാരവാഹനങ്ങള്‍ കളമശേരിയില്‍ നിന്നും തിരിഞ്ഞ് കണ്ടെയ്‌നര്‍ റോഡ് വഴി പറവൂര്‍ വഴി തിരിഞ്ഞു പോകണം. അങ്കമാലി പറവൂര്‍ ഭാഗത്തുനിന്നും വരുന്ന ബസുകള്‍ ഉള്‍പ്പെടെയുള്ള മുഴുവന്‍ വാഹനങ്ങളും പറവൂര്‍ കവലയില്‍ നിന്നും മണപ്പുറം ഭാഗത്തേക്ക് തിരിയാതെ ഹൈവേ മാര്‍ഗം മാത്രം സഞ്ചരിക്കേണ്ടതാണെന്ന് പൊലീസ് അറിയിച്ചു.മാര്‍ത്താണ്ഡവര്‍മ്മ പുതിയ പാലത്തില്‍ കൂടി ഇരുവശങ്ങളിലേക്കും ഒരു വരിയായി ഒരേ സമയം ഗതാഗതം ക്രമീകരിച്ചിട്ടുണ്ട്. നെടുമ്പാശേരി വിമാനത്താവളത്തിലേക്ക് യാത്ര ചെയ്യുന്നവര്‍ മുന്‍കൂട്ടി യാത്ര ആസൂത്രണം ചെയ്യണമെന്ന് സിയാല്‍ അഭ്യര്‍ഥിച്ചു. പത്തു ദിവസത്തേക്ക് പൊതുഗതാഗതം പരമാവധി ഉപയോഗിക്കണമെന്ന് പൊതുജനങ്ങളോട് പൊലീസ് അഭ്യര്‍ത്ഥിച്ചു. മദ്രാസ് ഐഐടിയുടെ റിപ്പോര്‍ട്ട് പ്രകാരമാണ് ശോചനീയാവസ്ഥയിലുള്ള പാലങ്ങള്‍ അടിയന്തരമായി അറ്റകുറ്റപ്പണി നടത്തുന്നത്

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!