KeralaLatest News

കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസിലർ നിയമനം; വിശദീകരണം ആവശ്യപ്പെട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പ്

കാലിക്കറ്റ് സർവകലാശാല പ്രോ വൈസ് ചാൻസിലർ നിയമനത്തിൽ വിശദീകരണം ആവശ്യപ്പെട്ട് സർവകലാശാലയ്ക്ക് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ കത്ത്. സർക്കാരിന്റെ മുൻകൂർ അനുമതിയില്ലാതെ ഡോക്ടർ റഷീദ് അഹമ്മദിനെ പ്രോ വി സി ആയി നിയമിച്ചതിലാണ് ഇടപെടൽ. മുസ്ലിംലീഗിന്റെ എതിർപ്പിന് പിന്നാലെയാണ് ഉന്നത വിദ്യാഭ്യാസവകുപ്പിന്റെ കത്ത്. റഷീദ് അഹമ്മദ് പ്രൊഫസറായ കരുവാരക്കുണ്ട് കെടിഎം കോളേജിനോടും വിശദീകരണം തേടി.സർക്കാർ മുൻകൂർ അനുമതിയില്ലാതെ എങ്ങനെ പ്രൊ വൈസ് ചാൻസിലറായെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിന്റെ ചോദ്യം.

കെടിഎം കോളജിൽ നിന്ന് എന്തിന്റെ അടിസ്ഥാനത്തിലാണ് വിടുതൽ ചെയ്തതെന്ന് അടക്കമുള്ള ചോദ്യമാണ് ഉന്നത വിദ്യാഭ്യാസ വകുപ്പ് സർവകലാശാലയോട് ചോദിച്ചിരിക്കുന്നത്. നിയമനം നടത്താനുണ്ടായ സാഹചര്യം സർവകലാശാല വിശദീകരിക്കണം, റിപ്പോർട്ട് നൽകണം. ഡെപ്യൂട്ടേഷൻ വ്യവസ്ഥയിലാണ് സർവകലാശാല പ്രോ വൈസ് ചാൻസിലറായി റഷീദ് അഹമ്മദിനെ തിരഞ്ഞെടുത്തിരിക്കുന്നത്.

സർവകലാശാല വി സി വ്യക്തി താത്പര്യത്താൽ നിയമനം നടത്തിയെന്നാണ് മുസ്ലിം ലീ​ഗ് ഉയർ‌ത്തുന്ന ആക്ഷേപം. റഷീദ് അഹമ്മദ് മുസ്ലിം ലീ​ഗ് നേതാവാണ്. എന്നാൽ മുസ്ലീം ലീഗ് നോമിനീയായി ഉണ്ടായിരുന്നത് ഫിസിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർ സക്കീർ ഹുസൈൻ ആയിരുന്നു. ഇത് മറികടന്നാണ് റഷീദ് അഹമ്മദ് നിയമനം

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!