CrimeKeralaLatest News

DySP സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ: ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി

ഡിവൈഎസ്പി സ്പെഷ്യൽ റിക്രൂട്ട്മെൻ്റ് പരീക്ഷ റാങ്ക് ലിസ്റ്റിലെ ഒന്നാം റാങ്കുകാരൻ ജിതിൻ ജോൺസൺ വധശ്രമക്കേസിലെ പ്രതി. എറണാകുളം മഹാരാജാസ് കോളേജിലെ കെഎസ്‌യു ജോയിൻ സെക്രട്ടറിയെ വധിക്കാൻ ശ്രമിച്ച കേസിൽ മൂന്നാം പ്രതിയാണ് ജിതിൻ ജോൺസൺ. മുൻ എസ്എഫ്ഐ നേതാവ് കൂടിയായ ജിതിന്റെ നിയമന ശിപാർശയിൽ PSC സെക്രട്ടറിയിൽ നിന്ന് ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം റിപ്പോർട്ട് തേടി.

ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല കഴിഞ്ഞദിവസം അന്വേഷണത്തിന് നിർദ്ദേശം നൽകിയിരുന്നു. 2022ൽ പിണറായി സർക്കാരിൻറെ കാലത്താണ് ജിതിൻ ജോൺസണിനെതിരെ നരഹത്യയ്ക്ക് കേസെടുത്തത്. മുൻ എസ്എഫ്ഐ നേതാവിന്റെ നിയമന നടപടികൾ സർക്കാർ നിർത്തിവെച്ചു. പരീക്ഷയിൽ ജിതിൻ 68 മാർക്ക് നേടിയെങ്കിലും അനധികൃതമായി വിജയിച്ചുകയറിയെന്നാണ് ആരോപണം. ഒമ്പത് മാസം കൊണ്ടാണ് പരീക്ഷയിൽ മൂല്യനിർണയവും നിയമനവും നടന്നത്. സംഭവത്തിൽ വിശദമായ അന്വേഷണം നടത്താനാണ് എസ്ഐടി തീരുമാനം.

2025 സെപ്റ്റംബറിൽ വിജ്ഞാപനം വന്ന ഈ തസ്തികയിലേക്ക് 17,392 പേർ അപേക്ഷിച്ചിരുന്നു. വളരെ കുറഞ്ഞ സമയത്തിനുള്ളിൽ 2025 ഡിസംബറിൽ എഴുത്തുപരീക്ഷയും, 2026 മാർച്ചിൽ ഫിസിക്കൽ ടെസ്റ്റും, ഏപ്രിലിൽ അഭിമുഖവും നടത്തി 2026 മേയ് 6-ന് റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ച് നടപടികൾ പൂർത്തിയാക്കിയതിൽ ദുരൂഹതയുണ്ടെന്ന് സേവ് യൂണിവേഴ്സിറ്റി ഫോറം പരാതി നൽകിയിരുന്നു

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!