KeralaLatest NewsNational

ഓപ്പറേഷൻ തൂഫാന് അമിത് ഷാ പിന്തുണയറിയിച്ചു; ലഹരിമുക്ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി സഹായം നൽകും: രമേശ് ചെന്നിത്തല

ഓപ്പറേഷൻ തൂഫാനെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ അഭിനന്ദിച്ചെന്ന് സംസ്ഥാന ആഭ്യന്തര മന്ത്രി രമേശ്‌ ചെന്നിത്തല. ദൗത്യത്തിന് അമിത് ഷാ എല്ലാവിധ പിന്തുയും അറിയിച്ചു. ലഹരിമുക്ത ഭാരതം പദ്ധതിയിൽ ഉൾപ്പെടുത്തി ഓപ്പറേഷൻ തൂഫാന് കേന്ദ്ര സർക്കാർ സഹായം നൽകുമെന്നും രമേശ്‌ ചെന്നിത്തല പറഞ്ഞു. പൊലീസിൽ 30 ശതമാനം വനിതാ സംവരണം ഉടൻ നടപ്പാക്കുമെന്ന കാര്യവും അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി.സേനയുടെ ആധുനിവത്കരണത്തിന് വേണ്ടി പ്രോജക്ടുകൾ നൽകിയിട്ടുണ്ട്.

സേനയ്ക്ക് ലഭിക്കേണ്ട വിവിധ ഫണ്ടുകൾ ഉടൻ നൽകണമെന്ന ആവശ്യവും കേന്ദ്ര ആഭ്യന്തര മന്ത്രിയെ അറിയിച്ചെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. കൂടുതൽ ജയിലുകൾക്കായി പ്രൊപ്പോസൽ സമർപ്പിച്ചു. പൂജപ്പുരയുമായി ബന്ധപ്പെട്ട് ഓപ്പൺ ജയിലിൽ പദ്ധതിയും കൈമാറി. നെട്ടുകാൽതേരിയിൽ പുതിയ സെൻട്രൽ ജയിൽ വേണം എന്ന നിർദേശവും സമർപ്പിച്ചിട്ടുണ്ടെന്ന് അദേഹം അറിയിച്ചു.

ലഹരിമുക്ത ഭാരതത്തിന് കേന്ദ്രസംസ്ഥാന സർക്കാരുകളുടെ യോഗം വിളിക്കണമെന്ന് ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല കേന്ദ്ര ആഭ്യന്തരമന്ത്രിയ്ക്ക് നേരത്തെ കത്തയച്ചിരുന്നു. ലഹരിമുക്ത ഭാരതത്തിനായി ‘ഓപ്പറേഷൻ തൂഫാൻ’ അടക്കമുള്ളവ കേരളം നടപ്പാക്കുന്നുണ്ടെന്നും, ഇതിന്റെ ഭാഗമായി ദേശീയ തലത്തിൽ ഏകോപനം വേണമെന്നുമായിരുന്നു കത്തിലെ ആവശ്യം. കേന്ദ്ര ആഭ്യന്തരമന്ത്രിയുമായുള്ള കൂടിക്കാഴ്ചയിൽ ഗ്യാനേഷ് കുമാറിന് എതിരായ വിജിലൻസ് കേസ് ചർച്ച ചെയ്തില്ല. അതേസമയം കാലടി സർവകലാശാല വിഷയത്തിൽ മന്ത്രി പ്രതികരിച്ചില്ല.

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!