KeralaLatest NewsLocal news

വീടിന്റെ വാതിൽക്കൽ വരെ കാട്ടാന; കൃഷി നശിപ്പിച്ച് മണിക്കൂറുകളോളം വിളയാട്ടം

ഇടുക്കി ദേവികുളത്ത് കാട്ടാന ശല്യം രൂക്ഷം. പതിവായി കൃഷിയിടത്തിൽ ഇറങ്ങുന്ന ആനകൾ ഇതുവരെ ഉണ്ടാക്കിയത് ലക്ഷങ്ങളുടെ നാശം. ആനകളെ തുരത്താൻ വനംവകുപ്പ് ഇടപെടുന്നില്ലെന്നാണ് നാട്ടുകാരുടെ ആരോപണം.ദേവികുളം ഹാരിസൺ ഫാക്ടറിക്ക് സമീപം ജനവാസ മേഖലയിലാണ് കാട്ടാന ശല്യം രൂക്ഷമായിരിക്കുന്നത്. കുട്ടിയാന അടക്കമുള്ള കാട്ടാനക്കൂട്ടം മത്തങ്ങ, കാബേജ്, പേരക്ക തുടങ്ങി വിളകൾ വ്യാപകമായി നശിപ്പിച്ചു. ആനകളെ ഭയന്ന് പുറത്തിറങ്ങാൻ പോലും കഴിയാത്ത അവസ്ഥയിലാണ് കർഷകർ

Related Articles

Leave a Reply

Your email address will not be published. Required fields are marked *

Back to top button
error: Content is protected !!